Fisheries University | സംസ്ഥാന ബജറ്റില്‍ പയ്യന്നൂരിന് നേട്ടം, ഫിഷറീസ് സര്‍വകലാശാലയ്ക്ക് 2 കോടി അനുവദിച്ചു

 


പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂരില്‍ കേരള മത്സ്യ, സമുദ്രപഠന സര്‍വകലാശാല (കൂഫോസ്) പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന ബജറ്റില്‍ രണ്ടുകോടി രൂപ വകയിരുത്തി. കൂഫോസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ കോറോം വിലേജിന് കീഴിലെ 5.09 മിച്ചഭൂമി നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെയാണ് കൂഫോസിനായി കെട്ടിടം നിര്‍മിക്കുന്നത്.

Fisheries University | സംസ്ഥാന ബജറ്റില്‍ പയ്യന്നൂരിന് നേട്ടം, ഫിഷറീസ് സര്‍വകലാശാലയ്ക്ക് 2 കോടി അനുവദിച്ചു

കൂഫോസിനായി അനുവദിച്ച കോളജ് കാംപസ് കോറോത്ത് നിര്‍മിക്കാന്‍ അനുമതിയാവുകയും കഴിഞ്ഞ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു. സര്‍കാരിന്റെ നൂറുവര്‍ഷ കര്‍മപദ്ധതികളില്‍ ഫിഷറിസ് കോളജിന്റെ പ്രവര്‍ത്തനോദ്ഘാടനവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സേനയ്ക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന ലാന്‍ഡ് ബോര്‍ഡിന്റെ മറുപടി തടസം സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ഇത്തരമൊരു പദ്ധതി ദുരന്തനിവാരണ സേനയ്ക്കില്ലെന്ന് കാട്ടിയുള്ള നിയമസഭാ രേഖകള്‍ ലഭിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇതോടെ സംസ്ഥാന സര്‍കാരിന്റെ കൈവശമുളള സ്ഥലം പൊതു ആവശ്യത്തിനായി നേരിട്ടു കൈമാറാനുളള സാങ്കേതിക തടസങ്ങള്‍ ഒഴിവായി. ഈ ബജറ്റില്‍ പയ്യന്നൂരിലെ സമദ്രപഠന സര്‍വകലാശാലയ്ക്കു തുക അനുവദിച്ചതോടെ നാലുവര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

2019-ഒക്ടോബര്‍ പതിനൊന്നിനാണ് താല്‍കാലിക കേന്ദ്രത്തില്‍ കേരള മത്സ്യ, സമുദ്ര പഠന സര്‍വകലാശാലയുടെ പ്രവര്‍ത്തനോദ്ഘാടനം അന്നത്തെ ഫിഷറീസ് മന്ത്രിയായ ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചത്.

Keywords: Gains for Payyannur in state budget, 2 crores allocated to Fisheries University, Payyannur, News, University, Fish, Kerala-Budget, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia