യുവരാഷ്ട്രീയക്കാര്‍ സമുദായത്തിനുവേണ്ടി നിലകൊള്ളണമെന്ന് ജി. സുകുമാരന്‍ നായര്‍
Dec 3, 2012, 09:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പന്തളം: നായര്‍ സമുദായത്തിലെ യുവരാഷ്ട്രീയക്കാര്‍ സമുദായത്തിനുവേണ്ടി നിലകൊള്ളണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമുദായത്തോടുള്ള അവഗണനയ്‌ക്കെതിരെയാണ് 98 വര്‍ഷം മുമ്പ് എന്‍.എസ്.എസ്. ആരംഭിച്ചത്. ആ അവഗണന ഇന്നും തുടരുകയാണെന്നാണ് ചങ്ങനാശേരി നഗരസഭ അതിന്റെ വെബ്‌സൈറ്റിലെ ചരിത്രത്തില്‍ മന്നത്തുപത്മനാഭനെയും എന്‍.എസ്.എസിനെയും അവഗണിച്ചുകൊണ്ട് തെളിയിച്ചിരിക്കുന്നത്.
മന്നത്തെ ഒഴിവാക്കാന്‍ തീരുമാനിച്ച കൗണ്‍സിലില്‍ നായര്‍ സമുദായാംഗങ്ങളും ഉണ്ടായിരുന്നു എന്നതും കൂടി ഓര്‍ക്കേണ്ടതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പന്തളം യൂണിയന്‍ നായര്‍ സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയരംഗത്ത് നായര്‍ യുവാക്കള്‍ ശോഭിച്ചാല്‍ സന്തോഷമേയുള്ളു. പക്ഷേ രാഷ്ട്രീയത്തിലിറങ്ങുന്ന ഹിന്ദു യുവാക്കള്‍ പ്രത്യേകിച്ച് നായര്‍ സമുദായത്തില്‍പെട്ടവര്‍ മറ്റു സമുദായങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആത്മവഞ്ചനയല്ലേ നടത്തുന്നതെന്ന് ആലോചിക്കണം. എന്തെങ്കിലും സ്ഥാനം കിട്ടുമെന്ന് കേള്‍ക്കുമ്പോള്‍ ഖദറിട്ട് മറ്റുള്ളവരുടെ പിന്നാലെ പോകാതെ സമുദാ ത്തിനുവേണ്ടി നിലകൊള്ളാന്‍ നായര്‍ യുവാക്കള്‍ക്ക് കഴിയണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
Keywords: Nayar, Sukumaran Nair, Community Politics, Panthalam, Changanassery, History, Website, Council, Member, G. Sukumaran Nair again targets
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
