G Sudhakaran | 'പലരും സിനിമാ രംഗത്തേക്ക് കടന്നുവരുന്നത് കള്ളപ്പണം ചിലവഴിക്കാന്‍'; നടീനടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നുവെന്നും മയക്കുമരുന്നിന് അടിമകളാണെന്നും ജി സുധാകരന്‍
May 15, 2023, 14:03 IST
ആലപ്പുഴ: (www.kvartha.com) മലയാളം സിനിമാ മേഖലയേയും നടീനടന്‍മാരേയും വിമര്‍ശിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. ജോണ്‍ എബ്രഹാം സ്മാരക സമിതിയുടെ ജോണ്‍ എബ്രഹാം അനുസ്മരണവും കവിയരങ്ങും ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് കടന്നു വരുന്നതെന്ന് ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. സിനിമാ മേഖലയില്‍ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടീനടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം പലരും മയക്കുമരുന്നിന് അടിമകളുമാണെന്നും വ്യക്തമാക്കി. മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ്. ആസുരീയ ശക്തികള്‍ ജയിച്ച് കൊടിപാറിക്കുന്നതാണു നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നത്. ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന ചിലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോണ്‍ എബ്രഹാമിന്റെ സ്‌കൂളിലേക്ക് നമ്മുടെ യുവ സംവിധായകരുള്‍പ്പെടെ എന്തുകൊണ്ടാണ് ആകര്‍ഷിക്കപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. ജനകീയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ അവര്‍ മുന്നോട്ടു വരാത്തതിന്റെ കാരണമെന്താണെന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയും കലാത്മകതയുമുള്ളതാണ് സമൂഹത്തിനു വേണ്ടി സിനിമകളുണ്ടാക്കിയ ജോണ്‍ എബ്രഹാമിന്റെ സിനിമകളെന്നും സുധാകരന്‍ പറഞ്ഞു.
സമിതി രക്ഷാധികാരി ഫിലിപ്പോസ് തത്തംപള്ളി അധ്യക്ഷത വഹിച്ചു. ഡോ. നെടുമുടി ഹരികുമാര്‍, ജെനറല്‍ കണ്‍വീനര്‍ കെസി രമേഷ് കുമാര്‍, ചമ്പക്കുളം ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് ടിജി ജലജകുമാരി, സമിതി വൈസ് ചെയര്‍മാന്‍ ബി ജോസ് കുട്ടി, ട്രഷറര്‍ അഗസ്റ്റിന്‍ ജോസ്, ഇ ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് കടന്നു വരുന്നതെന്ന് ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. സിനിമാ മേഖലയില്‍ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടീനടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം പലരും മയക്കുമരുന്നിന് അടിമകളുമാണെന്നും വ്യക്തമാക്കി. മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ്. ആസുരീയ ശക്തികള്‍ ജയിച്ച് കൊടിപാറിക്കുന്നതാണു നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നത്. ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന ചിലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമിതി രക്ഷാധികാരി ഫിലിപ്പോസ് തത്തംപള്ളി അധ്യക്ഷത വഹിച്ചു. ഡോ. നെടുമുടി ഹരികുമാര്‍, ജെനറല്‍ കണ്‍വീനര്‍ കെസി രമേഷ് കുമാര്‍, ചമ്പക്കുളം ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് ടിജി ജലജകുമാരി, സമിതി വൈസ് ചെയര്‍മാന്‍ ബി ജോസ് കുട്ടി, ട്രഷറര്‍ അഗസ്റ്റിന്‍ ജോസ്, ഇ ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: G Sudhakaran statement on Malayalam film industry, Alappuzha, News, Criticism, Cinema, Actors, Actress, G Sudhakaran, Inauguration, John Ebraham, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.