G Sudhakaran | പാര്‍ടിയില്‍ പദവികള്‍ക്ക് പ്രായപരിധിയുണ്ട് എന്നാല്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെന്ന് മുന്‍ മന്ത്രി ജി സുധാകരന്
Jun 15, 2023, 19:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) സിപിഎം നേതൃത്വത്തിനെതിരെ മുന്‍ മന്ത്രി ജി സുധാകരന്. പാര്‍ടിയില്‍ പദവികള്‍ക്കു പ്രായപരിധിയുണ്ടെന്നും എന്നാല്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെന്നും സുധാകരന് പറഞ്ഞു. വെറുതെ കിട്ടുന്നതല്ല സ്ഥാനം, പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ ചോദ്യം ചെയ്യണം. ഹരിപ്പാട് സിബിസി വാര്യര്‍ അവാര്‍ഡുദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്.
ഇവിടെ പ്രവര്‍ത്തിച്ചവര്‍ക്ക് പലര്‍ക്കും സ്ഥാനം കിട്ടിയിട്ടില്ല. പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയുണ്ടെന്ന ചിന്തയുള്ള ചിലര്‍ ആലപ്പുഴയിലുണ്ടെന്നും അങ്ങനെയുള്ളവര്‍ സൂക്ഷിക്കണമെന്നും സുധാകരന് അഭിപ്രായപ്പെട്ടു. തനിക്ക് പ്രായപരിധി ആയിട്ടുണ്ടായിരുന്നില്ലെന്നും ആ വയസ്സാകുന്നതിനു മുന്‍പുതന്നെ ഞാന്‍ ഒഴിവായി എന്നും സുധാകരന് പറഞ്ഞു.
തോമസ് ഐസക്, സി എസ് സുജാത, ആര് നാസര്‍ എന്നിവരെ വേദിയില്‍ ഇരുത്തിയായിരുന്നു സുധാകരന്റെ പ്രസംഗം. തോമസ് ഐസക്കിനായിരുന്നു അവാര്‍ഡ്. അതേസമയം, ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സജി ചെറിയാന് ചടങ്ങിനെത്തിയില്ല.
ജി സുധാകരന്റെ വാക്കുകള്‍
ആലപ്പുഴയുടെ ചരിത്രം ആര്‍ക്കും മൂടിവയ്ക്കാന്‍ കഴിയില്ല. ആലപ്പുഴയെ പോലെ ത്യാഗം ചെയ്ത ജില്ലകള്‍ കുറവാണ്. കര്‍ഷകത്തൊഴിലാളി സമരത്തിലും കുടികിടപ്പു സമരത്തിലും പുന്നപ്രവയലാര്‍ സമരത്തിലും ജനങ്ങള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടി ഇറങ്ങിപ്പുറപ്പെട്ട പോരാളികളുടെ നാടാണ് ആലപ്പുഴ.
ജില്ലാ സെക്രടറി നാസര്‍ അധ്യക്ഷനായ യോഗങ്ങളില്‍ പങ്കെടുക്കുന്നത് സന്തോഷമുള്ള കാര്യമാണ്. പഴയ കാര്യങ്ങള്‍ അദ്ദേഹം പറയും. പഴയ കാര്യങ്ങള്‍ പലര്‍ക്കും ഓര്‍മയില്ല. നമ്മളിവിടെ എത്തിയ കാര്യം മറന്നുപോയാല്‍ പിന്നെ നിലനില്‍പ്പില്ല.
വെറുതെ കിട്ടുന്നതല്ല സ്ഥാനം, പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ ചോദ്യം ചെയ്യണം. പ്രവര്‍ത്തിച്ചവര്‍ക്ക് പലര്‍ക്കും സ്ഥാനം കിട്ടിയിട്ടില്ല. നാസറിനും സുജാതയ്ക്കും പാര്‍ടിയെ നയിക്കാന്‍ ഒരുപാട് വര്‍ഷങ്ങളുണ്ട്. കമിറ്റിയില്‍ പ്രവര്‍ത്തിക്കാനാണു പ്രായപരിധി. പാര്‍ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ല. അതിനു പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുണ്ട്. സൂക്ഷിച്ചാല്‍ കൊള്ളാം. മരിക്കുന്നതുവരെ പാര്‍ടിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതില്‍ പരിധിയുണ്ട്. ആ വയസ്സാകുന്നതിനു മുന്‍പുതന്നെ ഞാന്‍ ഒഴിവായി.
എംഎല്‍എയോ മന്ത്രിയോ ആയി അറിയപ്പെടുന്നതോടുകൂടി ആത്മകഥയെഴുതും. ആത്മകഥയെഴുതാന്‍ ആവശ്യപ്പെട്ടു രണ്ടുവര്‍ഷമായി പത്രക്കാര് പുറകെ നടക്കുകയാണ്. ആത്മകഥയ്ക്കകത്ത് വിവാദങ്ങള്‍ എഴുതിയില്ലെങ്കില്‍ ആരും വായിക്കില്ല.

മന്ത്രിയോ എംഎല്‍എയോ ആവുന്നതിനു മുന്‍പ് നിങ്ങള്‍ എന്ത് ചെയ്തു എന്നതാണു എന്റെ ചോദ്യം. ആ പ്രവര്‍ത്തനത്തിനാണു വില. അതിന്റെ പേരിലാണു ഈ സ്ഥാനം കിട്ടിയത്. പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉള്ള അനുഭവം എന്താണ് എന്നതിനാണു കൂടുതല്‍ മാര്‍ക്ക് വീഴുന്നത്.
Keywords: G Sudhakaran says there is no age limit to work in party, Alappuzha, News, Politics, Criticism, CPM, Award Ceremony, G Sudhakaran, Age Limit, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.