Lijin Lal | പുതുപ്പള്ളിയില്‍ ജി ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

 


കോട്ടയം: (www.kvartha.com) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജി ലിജിന്‍ലാലിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ജി ലിജിന്‍ലാല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു.

കയറ്റുമതി ബിസിനസ് ചെയ്യുന്ന ലിജിന്‍ നേരത്തെ യുവമോര്‍ച ജില്ലാ പ്രസിഡന്റ്, ജെനറല്‍ സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ജില്ലയില്‍ ബിജെപി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചതും ലിജിനാണ്.

Lijin Lal | പുതുപ്പള്ളിയില്‍ ജി ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി തോമസും എത്തി. ബിജെപി സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള മത്സരാര്‍ഥികളുടെ പൂര്‍ണ ചിത്രം തെളിഞ്ഞു. എല്‍ഡിഎഫും യുഡിഎഫും മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണ് വോടെണ്ണല്‍.

Keywords:  G Lijin Lal to contest Puthuppally bypoll as BJP candidate, Kottayam, News, Politics, G Lijin Lal, Puthuppally By-Election ,  BJP Candidate, UDF, LDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia