കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലുമണിക്ക് ശാന്തി കവാടത്തില്‍; പൊതുദര്‍ശനമില്ല

 


തിരുവനന്തപുരം: (www.kvartha.com 23.12.2020) കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ശാന്തി കവാടത്തില്‍ നടക്കും. വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ അയ്യന്‍കാളി ഹാളില്‍ സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പിക്കാം. കവയിത്രിയുടെ കുടുംബാംഗങ്ങള്‍ അയ്യന്‍കാളി ഹാളിലുണ്ടാവും. കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലുമണിക്ക് ശാന്തി കവാടത്തില്‍; പൊതുദര്‍ശനമില്ല
സുഗതകുമാരിയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിലാണ് ഇപ്പോഴുള്ളത്. മൂന്നരമണിയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും. വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു അന്ത്യം.

Keywords:  Funeral of poetess Sugathakumari with full official honors at 4 pm at Shanthi Gate; No public view, Thiruvananthapuram, News, Poet, Dead, Dead Body, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia