Political Funding | തിരഞ്ഞെടുപ്പെന്നാല്‍ പാര്‍ട്ടികള്‍ക്ക് പണക്കൊയ്ത്തിന്റെ കാലം; കോര്‍പറേറ്റ് ശൈലിയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളും വഴിമാറുന്നു?

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
സ്വത്തുക്കള്‍ വാരിക്കൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് തോന്നും പോലെയെന്ന് ആരോപണം. ഈക്കാര്യത്തില്‍ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി സി.പി.എമ്മാണ്. ഒരുലക്ഷം കോടിക്ക് മുകളില്‍ സ്വത്തുക്കള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം പാര്‍ട്ടിക്കുണ്ട്. 1957നു ശേഷം കേരളം മാറിമാറിഭരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി കോര്‍പറേറ്റ് കമ്പനികളെ വെല്ലുംവിധത്തിലാണ് വളര്‍ന്നത്. ഇതിനൊപ്പം പാര്‍ട്ടിനിയന്ത്രിക്കുന്ന സഹകരണ സംഘങ്ങളും ബഹുജനസംഘടനകളും സഹയാത്രിക സംഘടനകളും വളര്‍ന്നു.
    
Political Funding | തിരഞ്ഞെടുപ്പെന്നാല്‍ പാര്‍ട്ടികള്‍ക്ക് പണക്കൊയ്ത്തിന്റെ കാലം; കോര്‍പറേറ്റ് ശൈലിയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളും വഴിമാറുന്നു?

സിവില്‍ സര്‍വീസില്‍ നിര്‍ണായക സ്വാധീനമുളള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അംഗങ്ങള്‍ നല്‍കുന്ന ലെവിയും പാര്‍ട്ടിഫണ്ടു പിരിവുമാണ് വരുമാനമെന്നാണ് പറയുന്നത്. ഇതുകൂടാതെ പാര്‍ട്ടി മാധ്യമസ്ഥാപനങ്ങള്‍, പോഷക സംഘടനകള്‍, നൂറുകോടിയിലേറെ മൂലധനമുളള സഹകരണസ്ഥാപനങ്ങള്‍ തുടങ്ങി ഭിക്ഷാടകരില്‍ വരെ പാര്‍ട്ടി ഫ്രാക്ഷനും പിരിവുമുണ്ട്. ഓരോബ്രാഞ്ച് കമ്മിറ്റികള്‍ക്കും പാര്‍ട്ടി ഓഫീസുകളും സാംസ്‌കാരിക കേന്ദ്രങ്ങളും ക്ലബുകളുമുണ്ട്.

ലോക്കല്‍, ഏരിയാ, ജില്ലാ കമ്മിറ്റി ഓഫീസുകള്‍ വേറെയും. ദേശീയ, സംസ്ഥാന പാതയ്ക്ക് അരികിലാണ് ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ തൊട്ടു മുഖ്യമന്ത്രിവരെ തങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും പാര്‍ട്ടിക്ക് വലിയ വിഹിതം നല്‍കുന്നുണ്ട്. കണ്ണൂരില്‍ രാജ്യസഭാ എം.പിയുടെ ഓഫീസ് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിനുളളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതു തുറയ്ക്കാറുമില്ല, അടയ്ക്കാറുമില്ല. ഒറ്റുമുറിക്ക് എം.പി ഓഫീസെന്ന നിലയില്‍ മുപ്പതിനായിരം രൂപയാണ് വാടക. ഫോണ്‍, മറ്റു സംവിധാനങ്ങള്‍ എന്നിവ പാര്‍ട്ടിക്ക് ലഭിക്കുന്നു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തൊണ്ണൂറു ശതമാനം സി.പി. എം ഭരിക്കുന്നതിനാല്‍ ഗാര്‍ഹിക ലൈസന്‍സ് പ്രകാരമാണ് മിക്ക പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. അതു തന്നെ നികുതിയായി കൃത്യമായി അടയ്ക്കാറില്ലെന്നും ആക്ഷേപമുണ്ട്. ഇതുകൂടാതെ കരുവന്നൂരിലേതു പോലെ മിക്ക സഹകരണ ബാങ്കുകളിലും ലോക്കല്‍, ഏരിയാകമ്മിറ്റികളിലും അക്കൗണ്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം അക്കൗണ്ടുകളിലേക്ക് കോടികളാണ് കൈമറിഞ്ഞു പോകുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്.

ഇതിന്റെ വളരെ കുറച്ചു സോഴ്‌സ് മാത്രമേ പുറത്തുവരാറുളളൂ. നേതാക്കളുടെ വ്യക്തിപരമായ അക്കൗണ്ടിലേക്കും ഇത്തരം പണം മറിയുന്നുണ്ടെന്നും വിമർശനമുണ്ട്. ഇലക്ഷന്‍ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊയ്ത്തുകാലം കൂടിയാണ്. കോര്‍പറേറ്റ് കമ്പനികളുടെ ശൈലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം പലവഴിക്കായി എത്തുമ്പോഴും വളരെ ചുരുക്കം മാത്രമേ രസീതില്‍ രേഖപ്പെടുത്താറുളളൂ.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബോര്‍ഡ്‌വയ്പ്പു മുതല്‍ റോഡുഷോവരെയുളള പരിപാടികളില്‍ ഇടപെട്ടു കമ്മീഷന്‍ അടിക്കുന്ന മിടുക്കന്‍മാരുമുണ്ട്. കോണ്‍ഗ്രസിന് ഇക്കുറി കാര്യമായ ഫണ്ടൊന്നും വന്നിട്ടില്ല. വിദേശമലയാളികളും നാട്ടിലെ ചിലവമ്പന്‍മാരും സഹായിക്കുന്നതു കൊണ്ടാണ് മുന്‍പോട്ടു പോകുന്നത്. ബി.ജെ.പിക്ക് കേന്ദ്രഫണ്ടു വന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടിലേക്കാണ് ആദ്യഘട്ടത്തില്‍ ഫണ്ട് എത്തിയത്. രണ്ടാംഘട്ടത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അക്കൗണ്ടിലും പണമെത്തും. കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫണ്ടും കുഴല്‍പണവും മുക്കുന്നത് സ്ഥിരം ആരോപണങ്ങളിലൊന്നാണ്.
  
Political Funding | തിരഞ്ഞെടുപ്പെന്നാല്‍ പാര്‍ട്ടികള്‍ക്ക് പണക്കൊയ്ത്തിന്റെ കാലം; കോര്‍പറേറ്റ് ശൈലിയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളും വഴിമാറുന്നു?

Keywords:  Lok-Sabha-Election-2024, News, News-Malayalam-News, Politics, Politics-News, Kerala, Funding of Political Parties in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia