SWISS-TOWER 24/07/2023

ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി; വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിലെ ഇളവുകളെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.07.2021) ലോക്ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിലെ ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും വ്യാപാരികളുടെ ആവശ്യം അനുഭാവപൂര്‍വം കേട്ടുവെന്നും ചര്‍ച്ചയ്ക്കുശേഷം സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Aster mims 04/11/2022

വ്യാപാരികളോട് സര്‍കാരിന് അനുഭാവ പൂര്‍ണമായ നിലപാടാണെന്നു മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, സര്‍കാരിനെ വിശ്വാസ്യത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു. ഓണക്കാലം വരെ തടസമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. 

ഓണക്കാലത്താണ് കച്ചവടം കൂടുതല്‍ നടക്കുന്നത്. വെള്ളപ്പൊക്കവും കോവിഡും കാരണവും മൂന്നു ഓണക്കാലത്തെ കച്ചവടം പോയെന്നും സംഘടന ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കോവിഡ് കാലത്ത് കട തുറക്കുമെന്നല്ല പറഞ്ഞതെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. നിയമം ലംഘിച്ച് കട തുറക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. സംഘടന അവതരിപ്പിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചു. അവതരിപ്പിക്കാത്ത വിഷയങ്ങള്‍ ചോദിച്ചറിഞ്ഞു. ചര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി; വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിലെ ഇളവുകളെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരികള്‍

കടകള്‍ തുറക്കുന്നതും പ്രവര്‍ത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനവും അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വന്നിരുന്നു. പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം തരുന്നത്, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയായി. സംഘടനയുടെ 14 ജില്ലാ പ്രസിഡന്റുമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords:  Full satisfaction in discussion; Traders says CM will announce concessions in opening businesses at a Press Meet, Thiruvananthapuram, News, Lockdown, Meeting, Chief Minister, Pinarayi Vijayan, Press meet, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia