PC Chacko | സംസ്ഥാന ബജറ്റിലെ ഇന്ധന വിലവര്‍ധനവ് പുന:പരിശോധിക്കണം: സര്‍കാര്‍ നിലപാടിനെതിരെ പിസി ചാക്കോ

 


കണ്ണൂര്‍: (www.kvartha.com) ജനങ്ങളില്‍ അമിത നികുതി വര്‍ധനവ് അടിച്ചേല്‍പ്പിച്ച സംസ്ഥാന സര്‍കാര്‍ ബജറ്റിനെതിരെ ഘടകക്ഷി നേതാവ് പിസി ചാക്കോ രംഗത്തെത്തി. സംസ്ഥാന ബജറ്റിലെ ഇന്ധന വിലവര്‍ധനവ് പുന:പരിശോധിക്കണമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

PC Chacko | സംസ്ഥാന ബജറ്റിലെ ഇന്ധന വിലവര്‍ധനവ് പുന:പരിശോധിക്കണം: സര്‍കാര്‍ നിലപാടിനെതിരെ പിസി ചാക്കോ

ഇന്ധന വിലയില്‍ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളില്‍ അധിക ഭാരമുണ്ടാക്കിയിട്ടുണ്ട്. ഈ കാര്യം ഇടതുമുന്നണിയില്‍ ചര്‍ച ചെയ്തിട്ടില്ല. ജനങ്ങളുടെ കൂടെ നില്‍ക്കുന്ന പാര്‍ടിയെന്ന നിലയില്‍ എന്‍സിപി നികുതി വര്‍ധനവ് അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയോടും ധനകാര്യ മന്ത്രിയോടും നികുതി വര്‍ധനവ് പിന്‍വലിക്കാന്‍ എന്‍സിപി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ നികുതി വര്‍ധനവില്ലാതെ സംസ്ഥാന സര്‍കാരിന് ഒരിഞ്ചു മുന്‍പോട്ടു പോകാനാവില്ല. ഭാവിയില്‍ ഏതു സര്‍കാര്‍ ഭരിച്ചാലും കമ്മി ബജറ്റു മാത്രമേ അവതരിപ്പിക്കാന്‍ കഴിയുകയുള്ളു. യുഡിഎഫ് ഇനി കേരളം ഭരിക്കുമെന്ന് തോന്നുന്നില്ല. കേന്ദ്രസര്‍കാര്‍ ബജറ്റില്‍ കേരളമെന്ന സംസ്ഥാനം ഇല്ലെന്ന മട്ടിലാണ് അവതരിപ്പിച്ചത്.

വെള്ളക്കരം ഒരു പൈസ കൂട്ടിയപ്പോള്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് കേന്ദ്ര സര്‍കാര്‍ ബജറ്റില്‍ ഒന്നും കേരളത്തിന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നില്ല. വെള്ളക്കരം വര്‍ധനവ് ചെറിയ തോതില്‍ മാത്രമേയുണ്ടായിട്ടുള്ളു. അതു സാധാരണ കുടുംബങ്ങളെ അത്ര കണ്ടു ബാധിക്കില്ല. സംസ്ഥാന സര്‍കാരിനെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചിരിക്കുകയാണ്.

നികുതി വര്‍ധനവ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ അടുത്ത ഇടതുമുന്നണി യോഗത്തില്‍ ചര്‍ച ചെയ്യുമെന്നും നികുതി വര്‍ധനവില്ലാതെ കേരളത്തിന് മുന്‍പോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നത് വസ്തുതയാണെന്നും പിസി ചാക്കോ പറഞ്ഞു. എന്‍സിപി നേതാക്കളായ പിഎന്‍ സുരേഷ് ബാബു, എംപി മുരളി, പികെ കുഞ്ഞന്‍, കെസുരേശന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തിന്‍ പങ്കെടുത്തു.

Keywords: Fuel price hike in state budget should be reviewed: PC Chacko against govt stand, Kannur, News, Kerala-Budget, NCP, Criticism, Congress, Protesters, Kerala, Press meet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia