പാര്‍ട്ടി പ്രതിരോധം മറികടന്ന്‌ ടിപിയുടെ സാമ്പത്തീക ബാധ്യത തിരിച്ചടയ്ക്കാന്‍ സഖാക്കള്‍ രംഗത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാര്‍ട്ടി പ്രതിരോധം മറികടന്ന്‌ ടിപിയുടെ സാമ്പത്തീക ബാധ്യത തിരിച്ചടയ്ക്കാന്‍ സഖാക്കള്‍ രംഗത്ത്
കോഴിക്കോട്: ടിപി വധവും അറസ്റ്റും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ടിപിയുടെ കുടുംബവുമായി യാതൊരു തരത്തിലുള്ള സഹകരണവും പാടില്ലെന്ന്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ മേല്‍ പ്രതിരോധം ചുമത്തുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തെ മറികടന്ന്‌ ടിപിയുടെ കുടുംബത്തെ സഹായിക്കാന്‍ ഒരു കൂട്ടം സഖാക്കള്‍ രംഗത്തെത്തി. 

തന്റെ പുതിയ വീട് പണിതുയര്‍ത്താന്‍ ടിപി ചന്ദ്രശേഖരന്‍ ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ തിരിച്ചടച്ച് കുടുംബത്തിന്‌ സഹായം നല്‍കാനാണ്‌ സഖാക്കളുടെ തീരുമാനം. സ്വപ്നഭവനം യാഥാര്‍ഥ്യമാക്കാന്‍ ടി.പി. 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പയാണെടുത്തിരുന്നത്. 

ടി.പി കൊല്ലപ്പെട്ട ശേഷം, കോഴിക്കോട്ട് നടന്ന സി.പി.എം. വിമതരുടെ കൂട്ടായ്മയിലാണ് പണം സ്വരൂപിക്കാന്‍ തീരുമാനിച്ചത്. സി.പി.എം. വിമതരുടെ ഈ നീക്കത്തെ പാര്‍ട്ടിതലത്തില്‍ പ്രതിരോധിക്കാനും നീക്കം സജീവമായിരുന്നു. പക്ഷേ, ടി.പിയോട് ആദരവുള്ള ഒട്ടേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രതിരോധം മറികടന്നു. വായ്പ തിരിച്ചടയ്ക്കാമെന്ന് ആര്‍.എം.പി. പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.

 ടി.പി. വധത്തില്‍ പാര്‍ട്ടിയുടെ നിലപാടിനോട് യോജിക്കാത്ത ഒട്ടേറെ പേര്‍ ഈ ശ്രമത്തിന് പിന്തുണയേകി. ജുലൈ മാസം പുതിയ വീട്ടില്‍ കയറി താമസിക്കണമെന്ന് ടി.പി. ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം സഫലമാക്കാനാണ് രമയും കുടുംബവും ഈ മാസംതന്നെ വീട്ടില്‍ താമസം തുടങ്ങിയത്. ടി.പിയുടെ മരണശേഷം, രമ ആദ്യമായി ഈ വീട്ടില്‍ കയറിയത് വി.എസിനൊപ്പമായിരുന്നു.

Keywords: Kozhikode, Kerala, T.P Chandrasekhar, Murder Case, CPM, Housing Loan, Finance 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia