നാടുകാണി ചുരത്തില്‍ ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തിന് ശേഷം ഡ്രൈവറെ കാണാനില്ല
Apr 8, 2021, 09:42 IST
ADVERTISEMENT
നിലമ്പൂര്‍: (www.kvartha.com 08.04.2021) നാടുകാണി ചുരത്തില്‍ ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടില്‍ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറിയാണ് നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവം.
സംഭവശേഷം ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വിവരം. ഇയാള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്ന സംശയവുമുണ്ട്.
കേരള അതിര്‍ത്തിയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. നാട്ടുകാരും യാത്രക്കാരും ഉള്‍പെടെ
രക്ഷാ പ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും ബുധനാഴ്ച രാത്രിയില്‍ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്.
രക്ഷാ പ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും ബുധനാഴ്ച രാത്രിയില്‍ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

