MV Govindan | വസ്ത്രധാരണം ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം: അനില്‍ കുമാറിനെ തള്ളി എം വി ഗോവിന്ദന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA.com) സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ചയായ തട്ടം വിവാദത്തില്‍ സിപിഎം സംസ്ഥാന കമിറ്റി അംഗം അഡ്വ.കെ അനില്‍ കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. ഈ വിഷയത്തില്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനില്‍ കുമാറിന്റെ പ്രസംഗത്തിനെതിരെ സമസ്തയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് പാര്‍ടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ തന്നെ രംഗത്തുവന്നത്.

MV Govindan | വസ്ത്രധാരണം ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം: അനില്‍ കുമാറിനെ തള്ളി എം വി ഗോവിന്ദന്‍

വസ്ത്രധാരണം ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും അത് ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശമാണെന്നും സിപി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എസന്‍സ് ഗ്ലോബല്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ സെമിനാറില്‍ സിപിഎം സംസ്ഥാന കമിറ്റി അംഗം അഡ്വ കെ അനില്‍കുമാറിന്റെ പ്രസംഗം പൂര്‍ണമായി തള്ളി പറഞ്ഞു കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്.

അനില്‍കുമാര്‍ സംസാരിച്ചപ്പോള്‍ അതില്‍ ഒരു ഭാഗത്ത് മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിച്ചു. നമുക്കറിയാം രാജ്യത്ത് ഇത്തരം പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ഹിജാബ് പ്രശ്നം ഉയര്‍ന്നപ്പോള്‍ സ്ത്രീകള്‍ എങ്ങനെയാണ് അല്ലെങ്കില്‍ സാധാരണ മനുഷ്യര്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്നത് കോടതിയുടെ പ്രശ്നമായി കാണുന്നതിനോട് യോജിപ്പില്ല എന്ന പാര്‍ടി നിലപാട് വ്യക്തമാക്കിയതാണ്.

വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന കാര്യം കൂടിയാണ്. ഹിജാബ് പ്രശ്നം ഉയര്‍ന്നപ്പോള്‍ പാര്‍ടി അഖിലേന്‍ഡ്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇക്കാര്യം വ്യക്തമാക്കിയതുമാണ്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമായ വസ്ത്രധാരണത്തി ലേക്ക് കടന്ന് കയറേണ്ടുന്ന ഒരു നിലപാടും ആരും സ്വീകരിക്കേണ്ട കാര്യമില്ല.

ഇന്ന വസ്ത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന് പറയാനും വ്യക്തിയുടെ വസ്ത്രധാരണത്തെ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടാനും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അനില്‍കുമാറിന്റെ ആ പരാമര്‍ശം പാര്‍ടി നിലപാടില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും പാര്‍ടിയുടെ ഭാഗത്ത് നിന്നും ഉന്നയിക്കേണ്ടതില്ല എന്ന ഔദ്യോഗികനിലപാട് വ്യക്തമായി ചൂണ്ടിക്കാട്ടുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

Keywords:  Freedom of dress as envisaged by the Constitution: MV Govindan rejects Anil Kumar, Kannur, News, MV Govindan, Religion, Media, Anil Kumar, Politics, Controversy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia