Dead | സ്വാതന്ത്ര്യ സമരസേനാനി മാവേലിക്കര പുന്നമൂട് കളക്കാട്ട് കെ ഗംഗാധരപ്പണിക്കര്‍ അന്തരിച്ചു
Jul 14, 2023, 16:58 IST
ADVERTISEMENT
മാവേലിക്കര: (www.kvartha.com) സ്വാതന്ത്ര്യ സമരസേനാനി മാവേലിക്കര പുന്നമൂട് കളക്കാട്ട് കെ ഗംഗാധരപ്പണിക്കര്‍ (102) അന്തരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബ്രിടിഷ് ഇന്‍ഡ്യന്‍ ആര്‍മിയില്‍ ഹവില്‍ദാര്‍ ക്ലര്‍കായും ലക്ഷദ്വീപില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു.
മഹാത്മ ഗാന്ധി മാവേലിക്കര തട്ടാരമ്പലത്തില്‍ എത്തിയപ്പോള്‍ നേരിട്ടു കണ്ടതിന്റെ ഓര്‍മകള്‍ ഇദ്ദേഹം പങ്കുവച്ചിരുന്നു. മാവേലിക്കര പുന്നമൂട് അരിയെന്നു പറമ്പില്‍ കുഞ്ഞുകുഞ്ഞു പണിക്കരുടെയും കൊച്ചുചാനട്ടിയുടെയും മകനായി 1921ലായിരുന്നു ജനനം.
കോണ്‍ഗ്രസ് മാവേലിക്കര ബ്ലോക് സെക്രടറി, വൈസ് പ്രസിഡന്റ്, മാവേലിക്കര ടികെ മാധവന്‍ സ്മാരക എസ് എന്‍ ഡി പി യൂനിയന്‍ സെക്രടറി, പ്രസിഡന്റ്, എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം, ഗവ. സെര്‍വന്റ് സഹകരണ സംഘം പ്രസിഡന്റ്, സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
മഹാത്മ ഗാന്ധി മാവേലിക്കര തട്ടാരമ്പലത്തില്‍ എത്തിയപ്പോള്‍ നേരിട്ടു കണ്ടതിന്റെ ഓര്‍മകള്‍ ഇദ്ദേഹം പങ്കുവച്ചിരുന്നു. മാവേലിക്കര പുന്നമൂട് അരിയെന്നു പറമ്പില്‍ കുഞ്ഞുകുഞ്ഞു പണിക്കരുടെയും കൊച്ചുചാനട്ടിയുടെയും മകനായി 1921ലായിരുന്നു ജനനം.
Keywords: Freedom Fighter K Gangadhara Panicker Passed Away, Alappuzha, News, Dead, Obituary, Jail, Teacher, Remembrance, Mahatma Gandhi, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

