Wi-Fi | ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ വൈഫൈ സംവിധാനം ഉടന്‍ ലഭ്യമാകും
Dec 17, 2023, 16:40 IST
തിരുവനന്തപുരം: (KVARTHA) ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ വൈഫൈ സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പുമായി ദേവസ്വം ബോര്‍ഡ്. ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. ബി എസ് എന്‍ എലുമായി സഹകരിച്ചാകും സേവനം. ഒരാള്‍ക്ക് പരമാവധി അരമണിക്കൂര്‍ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക എന്നും പ്രസിഡന്റ് അറിയിച്ചു.
നെറ്റ് വര്‍ക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തര്‍ക്ക് ആശ്വാസം പകരുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തല്‍, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകള്‍, മരാമത്ത് കോംപ്ലക്‌സ്, ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 15 വൈഫൈ ഹോട് സ്‌പോടുകളാകും ഉണ്ടാവുക.
നിലവില്‍ പമ്പ എക്‌സ്‌ചേഞ്ച് മുതല്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി എസ് എന്‍ എലിന് പൂര്‍ത്തിയാക്കാനാകും. ഉയര്‍ന്ന ഗുണനിലവാരമുള്ള എ ഡി എസ് എല്‍ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്‌സുകളില്‍ സൗജന്യ വൈഫെ സേവനം ബി എസ് എന്‍ എല്‍ ഇതിനകം ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Keywords: Free Wi-Fi service at Sabarimala Soon, Thiruvananthapuram, News, Free Wi-Fi service, Sabarimala, BSNL, Devotees, ADSL Cable, Net Work, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.