വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യയാത്ര

 


കൊച്ചി: (www.kvartha.com 07.03.2022) വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യയാത്ര. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഏതുസ്റ്റേഷനില്‍ നിന്നും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. കൂടാതെ, വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളും സഘടിപ്പിച്ചിട്ടുണ്ട്.

വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യയാത്ര


ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30 ന് മെന്‍സ്ട്രുവല്‍ കപ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും. എച് എല്‍ എല്‍, ഐ ഒ സി എല്‍, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ് സൗജന്യ വിതരണം ഇടപ്പള്ളി, എം ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, എറണാകുളം സൗത്, വൈറ്റില സ്റ്റേഷനുകളില്‍ ഉണ്ടാകും.

ഉച്ചയ്ക്ക് ശേഷം 2.30 ന് പത്തടിപ്പാലത്തുനിന്ന് ജെ എല്‍ എന്‍ സ്റ്റേഷനിലേക്ക് ബ്രേക് ദി ബയാസ് വിമെന്‍ സൈക്ലതോണ്‍. വൈകിട്ട് 4.30 ന് കലൂര്‍ സ്റ്റേഷനില്‍ ഫ്ളാഷ് മോബും ഫാഷന്‍ ഷോയും. മൂന്ന് മണി മുതല്‍ ആലുവ സ്റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും. നാല് മണിമുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്.

4.30 ന് ഏറ്റവും കൂടുതല്‍ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം. അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനില്‍ എസ് ബി ഒ എ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവും. 5.30 ന് ജോസ് ജങ്ഷനില്‍ കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ വനിതാദിന സാംസ്‌കാരിക പരിപാടി. ക്യൂട് ബേബി ഗേള്‍ മല്‍സരം. മ്യൂസികല്‍ ചെയര്‍ മല്‍സരം. സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥിനികളുടെ മ്യൂസിക് ബാന്‍ഡ്.

രാവിലെ 10.30ന് കെ എം ആര്‍ എല്‍ വനിത ജീവനക്കാര്‍ക്കായി ആയുര്‍വേദ ചികിത്സാ വിധികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

Keywords: Free travel for women on Kochi Metro in Women's Day 2022, Kochi, News, Kochi Metro, Passengers, Women, Women's-Day, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia