Free Travel | അതിദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് ഇനി കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം; നവംബർ 1 മുതൽ പ്രാബല്യത്തിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഇനി കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. നവംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി.

Free Travel | അതിദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് ഇനി കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം; നവംബർ 1 മുതൽ പ്രാബല്യത്തിൽ

പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോ​ഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോ​ഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്.

2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സർകാർ ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ യാത്ര ആനുകൂല്യം നൽകുന്ന പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നേട്ടമാകും.

Keywords: News, Kerala, Thiruvananthapuram, Free travel, KSRTC, Education,   Free travel for indigent children for educational purposes.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia