No Free Parking | കണ്ണൂര്‍ വിമാനത്താവളത്തില്‍ സൗജന്യ പാര്‍കിങ് സംവിധാനം നിര്‍ത്തലാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി
Mar 31, 2024, 21:57 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ വിമാനത്താവളത്തില്‍ സൗജന്യ പാര്‍കിങ് നിര്‍ത്തലാക്കി കൊണ്ടുളള പരിഷ്‌കരണം മാര്‍ച് 31-ന് രാത്രി പന്ത്രണ്ടുമണിയോടെ നിലവില്‍ വരുമെന്ന് കിയാല്‍ അധികൃതര്‍ വിമാനത്താവളത്തില്‍ അറിയിച്ചു. 2025- മാര്‍ച് വരെയാണ് പുതിയ പരിഷ്‌കരണം നടപ്പില്‍ വരുത്തുക. വാഹനങ്ങള്‍ ടോള്‍ ബൂത് കടന്ന് അകത്തേക്ക് കടന്നതിനുശേഷമുളള പതിനഞ്ച് മിനുറ്റ് പാര്‍കിങാണ് ഒഴിവാക്കിയത്.
ഇരുചക്രവാഹനങ്ങള്‍ രണ്ടുമണിക്കൂര്‍ വരെ പാര്‍ക് ചെയ്യുന്നതിന് പതിനഞ്ച് രൂപയും പിന്നീടുളള ഓരോ മണിക്കൂര്‍ പാര്‍ക് ചെയ്യുന്നതിന് പത്തുരൂപയും ഈടാക്കും. ഓടോ റിക്ഷകള്‍ ആദ്യരണ്ടു മണിക്കൂര്‍ പാര്‍ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുളള ഓരോ മണിക്കൂറിനും പത്തുരൂപയുമാണ് ചാര്‍ജ് ഈടാക്കുകയെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.
കാര്‍, ജീപ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറും 20 രൂപ വീതവും അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറില്‍ 100 രൂപയും തുടര്‍ന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതല്‍ ഈടാക്കുന്നത്.
ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണമെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.
Keywords: Free parking system discontinued at Kannur airport, Kannur, News, Free Parking System, Discontinued, Kannur Airport, Passengers, Charge, Vehicles, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.