Lions Club | വടക്കെ മലബാറിലെ നാല് ജില്ലകളില്‍ സൗജന്യ കുടിവെള്ളം; 50 പേര്‍ക്ക് സൗജന്യ പാര്‍പ്പിട പദ്ധതി; വിപുലമായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുമായി ലയണ്‍സ് ക്ലബ് 
 

 
Free drinking water in four districts of North Malabar; Free housing scheme for 50 people; Lions Club with extensive social service activities, Kannur, News, Free drinking water, Lions Club, Press Meet, Inauguration, Book Distribution, Kerala News
Free drinking water in four districts of North Malabar; Free housing scheme for 50 people; Lions Club with extensive social service activities, Kannur, News, Free drinking water, Lions Club, Press Meet, Inauguration, Book Distribution, Kerala News

Photo: Arranged


ഗ്രാമീണ മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള ജല ശുദ്ധീകരണ പ്ലാന്‍ഡും പരിഗണിക്കുന്നുണ്ട്

കണ്ണൂര്‍: (KVARTHA) വിപുലമായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുമായി (Social service activities) ലയണ്‍സ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് (Lions International Ditsrict) 318 ഇ രംഗത്തിറക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ (Kannur Press Club) വാര്‍ത്താ സമ്മേളനത്തില്‍ (Press Meet) അറിയിച്ചു. ഈ വര്‍ഷം ഗ്രാമീണ മേഖലയിലെ 150ല്‍ പരം സ്‌കൂളുകളില്‍ (Schools) കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള (Purifying drinking water) ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനൊപ്പം അര്‍ഹതപ്പെട്ട അന്‍പത് പേര്‍ക്കുള്ള സൗജന്യ പാര്‍പ്പിട പദ്ധതിയും ഉദ് ഘാടനം ചെയ്യും (Inauguration) . 


ഗ്രാമീണ മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള ജല ശുദ്ധീകരണ പ്ലാന്‍ഡും മൂന്ന് സെന്റ് ഭൂമി സ്വന്തമായുള്ള 50 പേര്‍ക്ക് വീടും വെച്ചു നല്‍കും. വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിന് സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും പുസ്തക വിതരണം, നിര്‍ധന രോഗികള്‍ക്ക് ഡയാലിസിസ് സേവനം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ജൂലായ് മാസം നടപ്പിലാക്കുന്നത്. 

2024-25 വര്‍ഷത്തെ ലയണ്‍സ് ഡിസ്ട്രിക്ട് 318ഇയുടെ ഗവര്‍ണറായ ലയണ്‍ കെ വി രാമചന്ദ്രന്റെ നേതൃത്വത്തില്‍ 575 ഓളം വരുന്ന ഡിസ്ട്രിക്ട് ഗവര്‍ണറുടെ ക്യാബിനറ്റ് ഓഫര്‍മാരുടെയും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ടെറസ് തോമസിന്റെയും സ്ഥാനാരോഹണ ചടങ്ങ് 2024 ജൂലായ് 14 ന് രാവിലെ ഒന്‍പതു മണിക്ക് തളിപ്പറമ്പ് ബക്കളത്തുള്ള ലെക്‌സോട്ടിക്ക ഇന്റര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 


ചടങ്ങ് ലയണ്‍സ് ഇന്റര്‍നാഷനല്‍ കോണ്‍സ്റ്റിട്യൂഷനല്‍ ഏരിയ ലീഡര്‍ ലയണ്‍ വി വിജയ് കുമാര്‍ ഉദ് ഘാടനം ചെയ്യും. ജി എടി ഏരിയ ലീഡര്‍ ലയണ്‍ അഡ്വ. എവി വാമന കുമാര്‍ പുതിയ ക്ലബ്ബുകളുടെ ഉദ് ഘാടനവും അഡ്വ. വി അമര്‍നാഥ് അംഗങ്ങളില്‍ നിന്നുള്ള ലയണ്‍സ് ഇന്റര്‍ നാഷനല്‍ ഫണ്ടും ഏറ്റുവാങ്ങുന്നതാണെന്ന് ഭാരവഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ലയണ്‍ ടൈറസ് ടോറസ്, പി ഗംഗാധരന്‍, ഷാജി ജോസഫ്, കെപി ടി ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia