ഇന്റര്‍നെറ്റ് വഴി കോടികളുടെ തട്ടിപ്പ്; റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ പേരിലും തട്ടിപ്പ് ചൂഷണം
Jul 14, 2012, 14:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : ഇന്റര്‍നെറ്റ് വഴി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമായി. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ചാണ് ഇപ്പോള്‍ തട്ടിപ്പ് നടക്കുന്നത്. നേരത്തേ തട്ടിപ്പ് നടത്തിയ വിദേശികളായ ചിലരാണ് ഇപ്പോഴത്തെ തട്ടിപ്പിനു പിന്നിലെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ബ്രിട്ടനിലെ ബാങ്കുകളില്‍ ഇന്ത്യക്കാരുടെതായുള്ള ചിലവഴിക്കാതെ കിടക്കുന്ന കോടിക്കണക്കിനു രൂപ വിതരണം ചെയ്യുന്നുവെന്ന പേരിലാണ് തട്ടിപ്പ് മെയിലുകള്‍ പലര്ക്കുമെത്തുന്നത്. ബ്രിട്ടനിലെ ബാങ്കുകളില്‍ അക്കൗണ്ടുടമകള്‍ ഹാജരാകാത്ത കാരണത്താല്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കോടികള്‍ ഇന്ത്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുവെന്നാണ് ഇമെയിലിലെ പ്രധാന വാഗ്ദാനം. ഇതിനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ലെറ്റര്‍ പാഡും ഗവര്‍ണറുടെ പേരിലുള്ള വ്യാജ ഇമെയില്‍ വിലാസവും നല്‍കുന്നത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്റെ ചിത്രം ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇമെയിലിലെത്തിയ കത്തിലാണ് വാഗ്ദാനം നല്‍കുന്നത്. റിസര്‍വ് ബാങ്കിന്റെ ലോഗോയും ഫയല്‍ നമ്പര്‍ പോലുമുള്ളതിനാല്‍ പലരും തെറ്റിദ്ധരിക്കപ്പെടുകയും വിശ്വസിക്കുകയും പണം കിട്ടുന്നതിന് ശ്രമം നടത്തിവരികയുമാണ് ചെയ്യുന്നത്. ബ്രിട്ടനിലെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും റിസര്‍വ് ബാങ്ക് ഗവര്‍ണറും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് പണം വിതരണം ചെയ്യുന്നതെന്ന് പറയുന്നു.
മുമ്പ് നടന്ന തട്ടിപ്പുകളില്‍ കൂടുതലും സാധാരണക്കാരായിരുന്നു ഇരകളായിരുന്നത്. എന്നാല്‍ പുതിയ തട്ടിപ്പില്‍ കൂടുതലും ഡോക്ടര്‍മാരും മറ്റു ഉയര്‍ന്ന് ജോലിക്കാരുമാണ് എടുത്തുചാടിയത്. കത്ത് കിട്ടിയിവര്‍ക്ക് അഞ്ച് ലക്ഷം പൗണ്ട് വീതം ലഭിക്കുമെന്നാണ് പറയുന്നത്. നാലുകോടി മുപ്പതുലക്ഷം രൂപയാണ് ഇത്. ആരെയും മോഹിപ്പിക്കുന്ന വന്‍തുക കിട്ടണമെങ്കില്‍ ആദ്യം 13,500 രൂപ മെയിലില്‍ പറയുന്ന വിദേശ അക്കൗണ്ടില്‍ നിക്ഷേപിക്കണം. അക്കൗണ്ട് നമ്പരും പൂര്‍ണവിവരങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏജന്റായ തോമസ് റിച്ചാര്‍ഡിന് അയച്ചുകൊടുക്കുകയും വേണം. തോമസിന്റെ ഫോണ്‍ നമ്പരും കത്തിനൊപ്പമുണ്ട്. റാക്കറ്റിന് പിന്നില്‍ വിദേശികള്‍ തന്നെയാണെന്നാണ് കരുതുന്നത്. തോമസ് റിച്ചാര്‍ഡെന്ന പേരുപോലും വ്യാജമെന്ന് കരുതുന്നത്.
ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഇമെയിലുകള്‍ @rbi.Org എന്നവസാനിയ്ക്കുന്ന അഡ്രസുകളില്‍ നിന്നുള്ളവയാണെന്നും എന്നാല്‍ ആര്‍.ബി,ഐയ്ക്ക് ഇങ്ങനെയൊരു അഡ്രസ്സ് നിലവിലില്ലെന്നും ഇങ്ങനെ അവസാനിയ്ക്കുന്ന മെയില്‍ ഐഡികളില്‍ നിന്നും വരുന്ന മെയിലുകള്‍ ഓപ്പണ്‍ ചെയ്യുകയോ അവയുടെ കൂടെയുള്ള അറ്റാച്ച്മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിയ്ക്കുകയോ ചെയ്യരുതെന്നാണ് ആര്‍ബിഐ വിശദീകരിക്കുന്നത്.
കൊച്ചി, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇന്റര്‍ നെറ്റ് ബാങ്കിംഗ് തട്ടിപ്പ് നടത്തിയിരുന്ന നൈജീരീയന്‍ സംഘത്തെ കണ്ണൂര്‍, കൊച്ചി പോലീസ് പിടികൂടിയിരുന്നു. ഇവരുടെ കൂട്ടാളികള്‍ തന്നെയാണ് ഇപ്പോഴത്തെ തട്ടിപ്പിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.

Keywords: RBI, Kochi, Kerala, Internet, Governor, Fraud
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.