SWISS-TOWER 24/07/2023

Fraud | ഓഹരി വിപണിയിൽ വൻ തോതിൽ ലാഭം സമ്പാദിച്ച് നൽകാമെന്ന് വാഗ്ദാനം; തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം വീണ്ടും സജീവമായി; ഇരകളായി നിരവധി പേർ

 


ADVERTISEMENT

_അജോ കുറ്റിക്കൻ_

ആലപ്പുഴ: (KVARTHA) ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചു വൻ തോതിൽ ലാഭം സമ്പാദിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുന്ന സംഘത്തിന്റെ പ്രവർത്തനം വീണ്ടും സജീവമായി. പണം നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ ദിവസേന വലിയ തോതിൽ പലിശ നൽകാമെന്നു വാഗ്ദാനം ചെയ്താണ് സംഘം നിക്ഷേപകരെ ഇരയാക്കുന്നത്.
Aster mims 04/11/2022

Fraud | ഓഹരി വിപണിയിൽ വൻ തോതിൽ ലാഭം സമ്പാദിച്ച് നൽകാമെന്ന് വാഗ്ദാനം; തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം വീണ്ടും സജീവമായി; ഇരകളായി നിരവധി പേർ

ചെറിയ തുക നിക്ഷേപിക്കുന്നവർക്കു പലിശ എന്ന നിലയിൽ തുടക്കത്തിൽ മികച്ച തുക തിരിച്ചുനൽകി വിശ്വാസമാർജിക്കുകയാണ് ഇവരുടെ രീതി. ഇതോടെ വലിയ തുകകൾ നിക്ഷേപിക്കാൻ പലരും തയ്യാറാകും. ഇങ്ങനെ പണം നൽകുന്നവർക്കു പലിശയോ മുതലോ നൽകാതെ കബളിപ്പിക്കുകയാണ് പതിവ്.

ആദ്യത്തെ കുറച്ച് ദിവസം കൃത്യമായി ആദായം നൽകി നിക്ഷേപകരുടെ വിശ്വാസം ആർജിച്ച ശേഷം പിന്നീട് ഓഹരിയോ, ആദായമോ, ബോണസോ ഒന്നുമില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ നീങ്ങും. അമിത വരുമാനം മോഹിച്ച് ഇത്തരം സംഘങ്ങൾക്ക് പണം നൽകിയ പലരുടെയും ജീവിതം ഇപ്പോൾ പ്രതിസന്ധിയിലാണ്.

Keyworeds:  News-Malayalam-News, Kerala, Kerala-News, Alappuzha, Fraud, Crime, Fraud by promise huge profits in stock market.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia