പരിഹാരമാവാതെ ലക്ഷദ്വീപ് പ്രശ്നങ്ങൾ: കിൽത്താൻ ദ്വീപിൽ പ്രതിഷേധം നടത്തിയ നാല് യൂത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
May 30, 2021, 14:41 IST
കവരത്തി: (www.kvartha.com 30.05.2021) ലക്ഷദ്വീപിൽ കടുത്ത നടപടികൾ തുടർന്ന് അഡ്മിനിസ്ട്രേഷൻ. കിൽത്താൻ ദ്വീപിൽ പ്രതിഷേധം നടത്തിയ യൂത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. സന്ദർശക വിലക്ക് നടപ്പാക്കി തുടങ്ങിയതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പടേൽ ഞായറാഴ്ച ലക്ഷദ്വീപിൽ എത്തിയേക്കുമെന്നാണ് സൂചന.
ലക്ഷദ്വീപ് കലക്ടർ അസ്കറലിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലാണ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിലുള്ളവരെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ പ്രതിഷേധം കാണാനെത്തിയവരെക്കൂടി പൊലീസ് പിടികൂടുകയാണെന്നാണ് അറസ്റ്റിലായവരുടെ ആരോപിച്ചു. നേരത്തെ അറസ്റ്റിലായ 23 പേരെ റിമാൻഡ് ചെയ്ത് കിൽത്താനിലെ ഓഡിറ്റോറിയത്തിൽ പാർപിച്ചിരിക്കുകയാണ്.
അതേസമയം, ശനിയാഴ്ച വന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപിലേക്കുള്ള സന്ദർശകവിലക്ക് നടപ്പാക്കി തുടങ്ങി. നിലവിൽ സന്ദർശക പാസിൽ ദ്വീപിൽ തങ്ങുന്നവരോട് ഉടനടി മടങ്ങാനാണ് നിർദേശം.
Keywords: News, Lakshadweep, Kerala, Congress, UDF, Arrested, Arrest, Police, Four Youth Congress activists arrested in Kiltan Island.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.