കളിക്കുന്നതിനിടെ പിതാവിന്റെ വാനിന്റെ വാതിലിന്റെ ചില്ലിനിടയില്‍ തല കുരുങ്ങി 4 വയസുകാരന് ദാരുണാന്ത്യം
Oct 14, 2021, 14:44 IST
അമ്പലപ്പുഴ: (www.kvartha.com 14.10.2021) പിതാവിന്റെ പികപ് വാനിന്റെ വാതില്‍ ജനലില്‍ തല കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ഷെറഫുല്‍ ഇസ്ലാം പള്ളിക്ക് സമീപം മണ്ണാ പറമ്പില്‍ അല്‍ത്താഫ് - അന്‍സില ദമ്പതികളുടെ മകന്‍ അല്‍ ഹനാനാണ് മരിച്ചത്.
വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ കളിക്കുന്നതിനിടെ ബുധനാഴ്ച പകല്‍ 2.30 ഓടെയായിരുന്നു സംഭവം. ഡ്രൈവര്‍ ഭാഗത്തെ വീലില്‍ ചവിട്ടി വാനിന്റെ അടഞ്ഞു കിടന്ന വാതിലിന്റെ പാതി താഴ്ത്തിയ ഗ്ലാസിനിടയ്ക്ക് കൂടി തല അകത്തേക്കിട്ടപ്പോള്‍ കാല്‍ തെന്നിപ്പോകുകയായിരുന്നു. ഈ സമയം കഴുത്ത് ഗ്ലാസില്‍ കുരുങ്ങിയാണ് അന്ത്യം സംഭവിച്ചത്.
ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അല്‍ ഹനാനെ ഉടന്‍തന്നെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.