Goon Connection | ചങ്ങനാശേരി ഡിവൈഎസ്പിയടക്കം 4 പൊലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് റിപോര്‍ട്; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ
Jul 7, 2022, 14:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) ചങ്ങനാശേരി ഡിവൈ എസ് പിയടക്കം നാല് പൊലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശിന്റെ അന്വേഷണ റിപോര്‍ട്. സ്ഥിരം ക്രിമിനലായ അരുണ്‍ ഗോപനുമായി വഴിവിട്ട ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണത്തില്‍ വ്യക്തമായതോടെ നാല് പേര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ഐജി നിര്‍ദേശിച്ചു.
ചങ്ങനാശേരി ഡിവൈ എസ് പിക്ക് പുറമെ കോട്ടയത്ത് സൈബര്‍ സെലിലുള്ള ഒരു ഇന്‍സ്പെക്ടറും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് മറ്റ് ആരോപണ വിധേയര്‍. സിഐ ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ തുടര്‍ അന്വേഷണത്തിന് പാലാ ഡിവൈ എസ് പിയെ ചുമതലപ്പെടുത്തി. ഡിവൈ എസ് പിക്കെതിരെ നടപടിയെടുക്കാന്‍ ഡി ജി പിക്കും ആഭ്യന്തരസെക്രടറിക്കും ഐ ജി പി പ്രകാശ് ശുപാര്‍ശയും നല്‍കി.
കോട്ടയം ജില്ലയിലെ ഗുണ്ടാപട്ടികയില്‍പെട്ടയാളാണ് അരുണ്‍ ഗോപന്‍. കുഴല്‍പ്പണക്കടത്തും വധശ്രമവും ഉള്‍പെടെ ഒട്ടേറെ കേസിലെ പ്രതി. അരുണ്‍ ഗോപനെ ഹണിട്രാപ് കേസില്‍ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശേരി ഡിവൈ എസ് പി, തന്റെ അധികാര പരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെലില്‍ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തുവെന്നാണ് വിവരം. ഇക്കാര്യം കോട്ടയം എസ് പി ഡി ശില്‍പ ദക്ഷിണ മേഖല ഐ ജി പി പ്രകാശിനെ അറിയിച്ചതോടെ പ്രാഥമിക അന്വേഷണം തുടങ്ങി. ഇതോടെയാണ് പൊലീസ് ഗുണ്ടാബന്ധം വ്യക്തമായത്.
ഡിവൈ എസ് പി സ്റ്റേഷനിലെത്തിയത് താനുമായുള്ള ബന്ധം മറ്റ് പൊലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്താനാണെന്നാണ് കണ്ടെത്തല്‍. ഒട്ടേറെ കേസില്‍ ഈ പൊലീസുകാര്‍ അരുണിനെയും ഗുണ്ടാസംഘത്തെയും കൈക്കൂലി വാങ്ങി സഹായിച്ചിട്ടുണ്ടെന്നും പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

