മുസ്‌ലിം ലീഗിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പടക്കമേറ്; ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍
May 22, 2016, 13:20 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 22.05.2016) മുസ്‌ലിം ലീഗിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ വീടിനു പടക്കമെറിഞ്ഞതിനെത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.
വരമ്പനാല ചെറവന്നൂര്‍ സ്വദേശികളായ കടായിക്കല്‍ മൊയ്തീന്‍കുട്ടി (ബഷീര്‍ 44), തറമ്മല്‍ മുഹമ്മദ് (38), അത്തിക്കല്‍ സൂപ്പിഹാജി (63), പാറമ്മലങ്ങാടി സ്വദേശി കടായിക്കല്‍ അബ്ദുല്‍ ബാസിത് (23) എന്നിവരെയാണ് വളാഞ്ചേരി സിഐ കെ.ജി.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവര്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിഐ അറിയിച്ചു. വരമ്പനാല ചെറവന്നൂര്‍ അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ സെയ്തലവിഹാജിയുടെ മകന്‍ ഹംസക്കുട്ടി(കുഞ്ഞിപ്പ 48)യാണ് കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ചത്. എസ്‌വൈഎസ് തെക്കത്തില്‍പ്പാറ യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ഹംസക്കുട്ടി. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

Keywords: Malappuram, Kerala, Muslim-League, IUML, attack, Arrested, Police, CPM, Sunni, Election, Election-2016, Assembly Election.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.