തിരുവനന്തപുരം നഗരത്തില്‍ സമ്പര്‍ക്കം മൂലം വീണ്ടും നാല് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന് നഗരസഭ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.07.2020) നഗരത്തില്‍ സമ്പര്‍ക്കം മൂലം ശനിയാഴ്ച്ച നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം വീണ്ടും  നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന് നഗരസഭ. നഗരത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് ക്യാഷ് ഓണ്‍ ഡെലിവറിയും അനുവദിക്കില്ല. ഭക്ഷണ വിതരണം നടത്തുന്നവര്‍  വീടുകളില്‍ കയറാന്‍ പാടില്ല.  വീടിന് പുറത്ത് ഭക്ഷണം സ്വീകരിക്കുന്നതിനായി വീട്ടുകാര്‍ പ്രത്യേകം സൗകര്യം ഒരുക്കണം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ കൃത്യമായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ നിര്‍ബന്ധമായും ധരിക്കണം.
തിരുവനന്തപുരം നഗരത്തില്‍ സമ്പര്‍ക്കം മൂലം വീണ്ടും നാല് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന് നഗരസഭ

പൂന്തുറ മേഖലയില്‍ സമ്പര്‍ക്കം മൂലം രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൂന്തുറ ഹെല്‍ത്ത് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ പ്രത്യേക കണ്ട്രോള്‍ റൂം തുറക്കുമെന്നും മേയര്‍ അറിയിച്ചു.
പൂന്തുറ മേഖലയിലുള്ള ആളുകള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട  പരാതികളും ആശങ്കകളും പരിഹരിക്കുന്നതിനായി ഈ കണ്ട്രോള്‍ റൂം സേവനം പ്രയോജനപ്പെടുത്താം. നഗരത്തിലെ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിനായി നഗരസഭ നേരത്തെ പ്രഖ്യാപിച്ച നാല് ഹെല്‍ത്ത് സ്‌ക്വാഡുകള്‍ക്ക് പുറമെ പൂന്തുറ കേന്ദ്രീകരിച്ച് ഒരു സ്പെഷ്യല്‍ സ്‌ക്വാഡ് കൂടി പ്രവര്‍ത്തിക്കുമെന്നും മേയര്‍ പറഞ്ഞു. പൂന്തുറ മേഖലയിലെ ആളുകളില്‍ നിന്ന് കോവിഡിനെതിരെ ജാഗ്രതക്കുറവ്  ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഈ മേഖലയിലെ

ആളുകള്‍ ഗൗരവത്തോട് കൂടി സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു. നഗരത്തിലെ മുഴുവന്‍ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്ന  സമയം നഗരസഭ ഏഴ് മണി വരെയായി നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച ഏഴ് മണിക്ക് ശേഷം നഗരസഭാ പരിധിയിലെ 80 ശതമാനം കടകളും തീരുമാന പ്രകാരം അടച്ചിട്ടു നിയന്ത്രണങ്ങളോട് സഹകരിച്ചു. സമയ പരിധി കഴിഞ്ഞും തുറന്ന് പ്രവര്‍ത്തിച്ച ചുരുക്കം കടകള്‍ക്കും, തട്ടുകടകള്‍ക്കും നഗരസഭാ ആരോഗ്യ വിഭാഗവും പോലീസും ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കി.

പൂന്തുറ കേന്ദ്രീകരിച്ചുള്ള കണ്ട്രോള്‍ റൂം നമ്പര്‍
9496434411
9447200043

keywords:  Thiruvananthapuram, News, Kerala, Case, COVID-19, Report, four more cases have been reported in Thiruvananthapuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia