Accident | മട്ടന്നൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരുക്കേറ്റു
ADVERTISEMENT
● പരുക്കേറ്റത് നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജില്‍, സുനിത്ത് നാരായണന്‍, കൂത്തുപറമ്പ് സ്വദേശി ശരത്ത്, സുബിഷ എന്നിവര്‍ക്ക്
● ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
● വിജിലിന് ദേഹത്ത് സ്ലാബ് പതിച്ച് തലയ്ക്ക് ഉള്‍പ്പെടെ സാരമായി പരുക്കേറ്റു
കണ്ണൂര്‍: (KVARTHA) മട്ടന്നൂരില്‍ സിനിമാ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് സിനിമ കാണുകയായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു. തിയേറ്റര്‍ ഹാളിന് മുകളിലുള്ള വാട്ടര്‍ടാങ്ക് തകര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ മട്ടന്നൂര്‍ സഹിനാ സിനിമാസിലാണ് അപകടം.
നായാട്ടുപാറ കുന്നോത്ത് സ്വദേശി വിജില്‍ (30), സുനിത്ത് നാരായണന്‍ (36), കൂത്തുപറമ്പ് സ്വദേശി ശരത്ത് (29), സുബിഷ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ വിജിലിന്റെ നില അല്‍പം ഗുരുതരമാണെന്നാണ് അറിയുന്നത്.
തിയേറ്ററിലെ പ്രധാന ഹാളിന് മുകള്‍ഭാഗത്തുള്ള വാട്ടര്‍ടാങ്ക് തകര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടുകൊണ്ടിരുന്നവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ദേഹത്ത് സ്ലാബ് പതിച്ചാണ് വിജിലിന് തലയ്ക്ക് ഉള്‍പ്പെടെ സാരമായി പരുക്കേറ്റത്.
#MattannurAccident #TheaterCollapse #KannurNews #KeralaNews #Injured #RoofCollapse
