SWISS-TOWER 24/07/2023

കൊച്ചിയില്‍ കഞ്ചാവും, മയക്കുമരുന്ന് ഗുളികകളുമായി യുവാക്കള്‍ പിടിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 27.04.2017) കഞ്ചാവും നൈട്രോസന്‍ ഇനത്തില്‍പെട്ട മയക്കുമരുന്ന് ഗുളികകളുമായി കൊച്ചിയില്‍ നാലുപേര്‍ പോലീസ് പിടിയിലായി. തൃപ്പൂണിത്തുറ കണ്ണവേലി വീട്ടില്‍ അക്ഷയ്(20), വാരക്കകത്ത് വരാപ്പുഴ എല്‍ട്ടന്‍ എന്നിവര്‍ 350 ഗ്രാം കഞ്ചാവും, 10 നൈട്രോസന്‍ ഗുളികകളുമായും ഞാറക്കല്‍ നികത്തിത്തറ സ്വദേശി അജി, വൈപ്പിന്‍ നികത്തില്‍ സനല്‍ എന്നിവര്‍ 180 ഗ്രാം കഞ്ചാവുമായും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലും, എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലും പിടിയിലായി.

ഷാഡോ പോലീസ് നല്‍കിയ വിവരമനുസരിച്ചാണ് ഇവരെ പിടികൂടിയത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഹണി.കെ.ദാസിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു ഇവര്‍.

 കൊച്ചിയില്‍ കഞ്ചാവും, മയക്കുമരുന്ന് ഗുളികകളുമായി യുവാക്കള്‍ പിടിയില്‍

എറണാകുളം സെന്‍ട്രല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്റെയും, എറണാകുളം ടൗണ്‍ സൗത്ത് സബ് ഇന്‍സ്‌പെക്ടര്‍ സുനുമോന്റെയും നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കേസന്വേഷണം ആരംഭിച്ചു. ഷാഡോ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദപൈ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനോജ്, ഷൈമോന്‍, സുനില്‍, അനില്‍, രാഹുല്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Also Read:
കോഴിക്കോട്ട് ട്രെയിനില്‍ നിന്നും തെറിച്ചുവീണ് കാസര്‍കോട് സ്വദേശിയുടെ കാല്‍ അറ്റു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: Four held in Kochi for carrying Nitrozone pills, ganja, Police, Ernakulam, Police Station, Student, Secret, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia