ആലപ്പുഴയില്‍ മത്സ്യബന്ധനബോട്ട് തകര്‍ന്ന് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 10.06.2016) ആലപ്പുഴയില്‍ മത്സ്യബന്ധനബോട്ട് തകര്‍ന്ന് നാല് മത്സ്യത്തൊഴിലാളികളെ കാണാതായതായി സംശയം. ആലപ്പുഴയില്‍ കടല്‍പ്പാലത്തിന് സമീപത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് ബോട്ട് മറിഞ്ഞത്.

ആലപ്പുഴ പുന്നപ്ര ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് കാണാതായതെന്നാണ് വിവരം. നാവിക സേനയുടെ ഹെലികോപ്റ്ററുകളും മുങ്ങല്‍ വിദഗ്ദരും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് തിരയില്‍ പെട്ട് തകര്‍ന്നാണ് അപകടം. വള്ളം തകര്‍ന്നതോടെ തൊഴിലാളികള്‍ തകര്‍ന്ന ബോട്ടിന്റെ ഭാഗങ്ങളില്‍ പിടിച്ച് രക്ഷപെടാനുള്ള ശ്രമത്തിലാണെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ശക്തമായ തിരമാലയും കാറ്റും രക്ഷാപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

പോലീസും തീരദേശസേനയും തിരച്ചില്‍ തുടരുന്നുണ്ട്. അതേസമയം ബോട്ട് തകര്‍ന്ന സംഭവത്തില്‍ ആരെയും കാണാതായിട്ടില്ലെന്ന് ബോട്ടുടമ ബാബു പറയുന്നു. മൂന്ന് ദിവസമായി കടലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടാണ് തകര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയില്‍ മത്സ്യബന്ധനബോട്ട് തകര്‍ന്ന് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

Also Read:
കെ വെളുത്തമ്പുവിന്റെ മൃതദേഹം കാസര്‍കോട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു; ആദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധി പേരെത്തി

Keywords:  Four fishermen feared missing as boat capsizes off Alappuzha coast, Employee, Three days, Witness, Waves, Owner, Wind, Helicopter, Police, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia