ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: നാലുപേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു
May 29, 2021, 09:00 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 29.05.2021) കായംകുളം കരീലകുളങ്ങരയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു നാല് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർചെ നാല് മണിയോടെയാണ് കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
കായംകുളം സ്വദേശികളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. അതില്‍ നാല് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഇശ ഫാത്വിമ (25), റിയാസ് (27), ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി (23), അൻഷാദ് (27) എന്നിവർക്കും ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റു.
Keywords: News, Alappuzha, Accident, Vehicles, Dies, Death, Kerala, State, Four died in Accident at Kayamkulam.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

