Arrested | പളളൂരില്‍ വീടുകേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയെന്ന കേസില്‍ 4 യുവാക്കള്‍ റിമാന്‍ഡില്‍
Apr 17, 2023, 22:09 IST
ADVERTISEMENT
ന്യൂമാഹി: (www.kvartha.com) പളളൂര്‍ ഇടയില്‍ പീടികയില്‍ വീടുകേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ അറസ്റ്റിലായ നാലു യുവാക്കളെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 580 ഗ്രാം കഞ്ചാവുമായാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെ പന്തക്കല്‍ എസ് ഐ പി ജയരാജിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്.
വീട്ടുടമ ഫാഹിദ് ഫിറോസ്, മുഹമ്മദ് ഫായിസ്, ഷാരോണ്‍, അലോക് എന്നിവരാണ് പിടിയിലായത്. ഇവര്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവ് മൊത്തമായി എത്തിച്ചു തലശേരി മേഖലയില്‍ ചില്ലറ വില്‍പന നടത്തിവരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാഹി സി ഐ ശേഖറിന്റെ നേതൃത്വത്തില്‍ പ്രതികളായ യുവാക്കളെ ചോദ്യം ചെയ്തതിനു ശേഷം മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Four arrested with ganja, Kannur, News, Ganja, Police, Arrested, Raid, Secret Message, Court, Remanded, Kerala.
Keywords: Four arrested with ganja, Kannur, News, Ganja, Police, Arrested, Raid, Secret Message, Court, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.