ബൈകില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഓടോയില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി ഒരു സംഘം മര്‍ദിച്ചതായി പരാതി; 4 പേര്‍ കസ്റ്റഡിയില്‍, ഒരാള്‍ രക്ഷപ്പെട്ടു

 


തിരുവനന്തപുരം: (www.kvartha.com 29.01.2022) ബൈകില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഓടോയില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി ഒരുസംഘം മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ നാലുപേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു ഒരാള്‍ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ വാളിക്കോട് ജങ്ഷനിലായിരുന്നു സംഭവം.

ബൈകില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഓടോയില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി ഒരു സംഘം മര്‍ദിച്ചതായി പരാതി; 4 പേര്‍ കസ്റ്റഡിയില്‍, ഒരാള്‍ രക്ഷപ്പെട്ടു

നാട്ടുകാര്‍ പിടികൂടിയ സംഘത്തെ നെടുമങ്ങാട് പൊലീസിനു കൈമാറുകയായിരുന്നു. ആദ്യം വാളിക്കോട് ജങ്ഷനില്‍ വെച്ച് ബൈക് തടഞ്ഞുനിര്‍ത്തി ദമ്പതികളെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പൊലീസും ചേര്‍ന്ന് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും പറഞ്ഞുവിടുകയും ചെയ്തു.

എന്നാല്‍, ഓടോയിലെത്തിയ സംഘം കുറച്ചകലെ മാറിനിന്ന് ബൈകിലുള്ളവര്‍ വാഹനമെടുത്ത് പുറപ്പെട്ടപ്പോള്‍ വീണ്ടും പിന്തുടരുകയും റോഡില്‍ കാത്തുനിന്ന് പിന്നാലെ വന്ന ദമ്പതികളെ വീണ്ടും തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതു കണ്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് അക്രമികളെ പിടികൂടുകയായിരുന്നു. സംഘം മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

Keywords: Four arrested for attacking husband and wife in Thiruvananthapuram, Thiruvananthapuram, News, Local News, Police, Custody, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia