സമ്പൂര്‍ണ ഇലക്ട്രോണിക്‌സ് സംസ്ഥാനമായി കേരളം മാറുന്ന കാലവും അതി വിദൂരമല്ല: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
Nov 13, 2014, 20:17 IST
ADVERTISEMENT
ലുലു സൈബര്‍ ടവറിന്റെ ശിലാസ്ഥാപനം മന്ത്രി കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പദ്ധതിയുടെ മാതൃക കൊടിയേരി ബാലകൃഷ്ണന്‍ അനാവരണം ചെയ്തു
കൊച്ചി:(www.kvartha.com 13.11.2014) നൂറു ശതമാനം സാക്ഷരതാ നേട്ടം കൈവരിച്ചതു പോലെ തന്നെ സമ്പൂര്‍ണ ഇലക്ട്രോണിക്‌സ് സംസ്ഥാനമായി കേരളം മാറുന്ന കാലവും അതി വിദൂരമല്ലെന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതിന്റെ ഭാഗമെന്നോണം സര്‍ക്കാര്‍ വകുപ്പുകളില്‍ പലതും സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍കൃതമായെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ ആരംഭിക്കുന്ന ലുലു സൈബര്‍ ടവറിന്റെ ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലുലു സൈബര്‍ ടവറിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വ്യവസായമാണെന്നതിനാല്‍ ഐ.ടി ടൂറിസം മേഖലകള്‍ക്കു കേരളത്തില്‍ കൂടുതല്‍ സാധ്യതകളാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. അഭ്യസ്ഥ വിദ്യര്‍ക്കു ജോലി നല്‍കുകയെന്നതു സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാവരുതെന്നു ചടങ്ങില്‍ സംസാരിച്ച ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസുഫ് അലി ചൂണ്ടിക്കാട്ടി. ഈ ഉത്തരവാദിത്വം സമൂഹത്തിന്റെ എല്ലാ മേഖലയിലുളളവരും ഏറ്റെടുക്കണം. അഭ്യസ്ഥവിദ്യരെ കയറ്റിയയക്കുന്നതിനു പകരം അവര്‍ക്ക് നാട്ടില്‍ത്തന്നെ ജോലി നല്‍കണം. ലുലു സൈബര്‍ ടവര്‍ പദ്ധതി 24 മാസം കൊണ്ടു പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
350 കോടി രൂപ മുതല്‍ മുടക്കിലാണ് ലുലു സൈബര്‍ ടവര്‍ 2 നിര്‍മ്മിക്കുന്നത്. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 9 ലക്ഷം ചതുരശ്രയടി സ്ഥലം ഐടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. പദ്ധതിയുടെ മാതൃക കൊടിയേരി ബാലകൃഷ്ണന്‍ അനാവരണം ചെയ്തു. എം.പിമാരായ കെ.വി. തോമസ്, ജോസ് കെ മാണി, ബെന്നി ബഹനാന്‍ എം.എല്‍.എ, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. സഫീന എ എന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ പി ഐ മുഹമ്മദാലി, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍, ലുലുഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, എം എ അബ്ദുല്ല സംസാരിച്ചു.

Keywords: Kunhalikutty, Kerala, Inauguration, Kochi, Kerala, Goverment, Kodiyeri Balakrishnan, Conference, Foundation stone laid for Lulu Cyber Tower 2 at Kochi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.