Found Dead | 10-ാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍
Jan 10, 2023, 14:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കല പുത്തന്‍ചന്തയില്‍ വിദ്യാര്‍ഥിനിയെ വീട്ടുനുള്ളിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഗവണ്മെന്റ് മോഡല്‍ ഹയര്‍സെകന്‍ഡറി സ്കൂളിലെ10-ാ ക്ലാസ് വിദ്യാര്‍ഥിനി ആര്യ കൃഷ്ണ(16)യാണ് മരിച്ചത്.
പഴയചന്ത ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന ജയകൃഷ്ണന്- രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്യ കൃഷ്ണ. ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. മൂത്ത സഹോദരനാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
വൈകീട്ട് സ്കൂളില്‍ നിന്നും ആര്യ കൃഷ്ണ അച്ഛന്റെ കടയിലേക്ക് എത്തിയിരുന്നുവെന്നും തുടര്‍ന്ന് 5.30 ഓടെ കുട്ടിയുടെ മൂത്ത സഹോദരന് ആര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി, പിന്നീട് സഹോദരന് തിരികെ കടയിലേക്ക് തന്നെ തിരിച്ച് പോയെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആറ് മണിയോടെ സ്കൂള്‍ വിട്ട് വന്ന രണ്ടാമത്തെ അനുജത്തിയുമായി സഹോദരന് വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറി പൂട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് സമീപത്തെ ചെറിയ ചായ്പ്പ് വഴി കിടപ്പ് മുറിയില്‍ എത്തിയ സഹോദരന് കൃഷ്ണപ്രിയയെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ് കണ്ടതെന്നും ഈ സമയം ഫാനിലെ കെട്ട് അഴിഞ്ഞ് കുട്ടി, സഹോദരന്റെ മുന്നിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം.
സഹോദരങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി കുട്ടിയെ വര്‍ക്കല ശ്രീനാരായണ മെഡികല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വര്‍ക്കല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
പഠിക്കാന്‍ മിടുക്കിയായ ആര്യ കൃഷ്ണയ്ക്ക് ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറവായിരുന്നുവെന്നും ഇതിന്റെ വിഷമത്തിലാണ് കുട്ടി വീട്ടിലേക്ക് പോയതെന്നുമാണ് അധ്യാപകരില്‍ നിന്നും പിടിഎ അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
Keywords: News,Kerala,State,Thiruvananthapuram,Found Dead,Death,SSLC,Student, Examination,Teachers, Thiruvananthapuram: 10th standard student found hanging inside house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

