SWISS-TOWER 24/07/2023

Found Dead | തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും മലയാളി ദമ്പതികളും ഇറ്റാനഗറില്‍ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മലയാളി ദമ്പതികളെയും സുഹൃത്തിനെയും ഇറ്റാനഗറില്‍ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളും ദമ്പതികളുമായ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്.

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച (02.04.2024) രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്.

മൂവരും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. 'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്ന കുറിപ്പ് മുറിയില്‍നിന്ന് കണ്ടെത്തി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇവര്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്‌കൂളില്‍ അധ്യാപികയായിരുന്നു ആര്യ. ആര്യ ജോലി ചെയ്യുന്ന സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

മാര്‍ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്തുനിന്ന് കാണാതായത്. വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Found Dead | തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും മലയാളി ദമ്പതികളും ഇറ്റാനഗറില്‍ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍

പൊലീസ് അന്വേഷണത്തില്‍ സുഹൃത്തായ ദേവിയുടെയും ഭര്‍ത്താവ് നവീനിന്റെയും ഒപ്പമാണ് ആര്യ ഉള്ളതെന്ന് മനസിലായിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹതിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയത്. അതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. എന്നാല്‍ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്. അസ്വാഭാവിക സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Obituary-News, Arunachal Pradesh, Thiruvananthapuram Native, Missing, Teacher, Found Dead, Kottayam Couples, Arunachal Pradesh: Thiruvananthapuram missing teacher found dead with Kottayam couples.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia