Amazon | ദേശീയ പതാകയെ അവഹേളിച്ചെന്ന് ആമസോണിനെതിരെ പരാതി; തിരുവനന്തപുരം ഫോര്‍ട് പൊലീസ് കേസെടുത്തു

 



തിരുവനന്തപുരം: (www.kvartha.com) ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയില്‍ ആമസോണിനെതിരെ കേസെടുത്തു. . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ഫോര്‍ട് പൊലീസാണ് കേസെടുത്തത്. 

റിപബ്ലിക് ദിന വിപണി ലക്ഷ്യം വച്ച് ചെരിപ്പ്, റ്റീ ഷര്‍ട്, മിഠായി തൊലി, ചുരിദാര്‍, സിറാമിക് പാത്രം തുടങ്ങി വസ്തുക്കളില്‍ ദേശീയ പതാകയുടെ ചിത്രം പ്രിന്റ് ചെയ്ത് വിപണനത്തിനായി ആമസോണ്‍ പോര്‍ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട് സഹിതമാണ് മനോജ് 2022 ജനുവരി 25ന് പരാതി നല്‍കിയത്. 

രാജ്യത്തെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചും സ്ഥിരമായി ലംഘിച്ചും, ദേശീയ പതാകയേയും അതുവഴി ഇന്‍ഡ്യന്‍ ദേശീയതയേയും അപമാനിച്ചും ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദേശ ഓണ്‍ലൈന്‍ കംപനികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

Amazon | ദേശീയ പതാകയെ അവഹേളിച്ചെന്ന് ആമസോണിനെതിരെ പരാതി; തിരുവനന്തപുരം ഫോര്‍ട് പൊലീസ് കേസെടുത്തു


നവംബര്‍ 15നാണ് പൊലീസ് കേസ് രെജിസ്റ്റര്‍ (നം. 1583/2022) ചെയ്തത്. THE PREVENTION OF INSULTS TO NATIONAL HONOUR ACT, 1971 സെക്ഷന്‍ 2, പ്രകാരവും, INDIAN FLAG CODE  2002 (സെക്ഷന്‍ 2.1 (iv) & (v) പ്രകാരം)ന്റെ കടുത്ത ലംഘനം പ്രത്യേകമായി ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. 

ഈ സമയത്തിനുള്ളില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സമയം കംപനിക്ക് ലഭിച്ചു കഴിഞ്ഞുവെന്നും വിവര സാങ്കേതിക വിദ്യയിലെ അതീവ വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിന് മാത്രമേ പരാതിയ്ക്ക് ഫലം കാണാന്‍ കഴിയുള്ളൂവെന്നും, കംപനിക്കെതിരെ ശിക്ഷാ നടപടികള്‍ ഉറപ്പാക്കുംവരെ നിയമ പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.

Keywords: News,Kerala,State,Case,Complaint,FIR,Police,National Flag, Fort police FIR against Amazon for Disrespect to national flag
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia