Gun Attack | മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിക്ക് കടലില്‍ വച്ച് വെടിയേറ്റു

 


കൊച്ചി: (www.kvartha.com) മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിക്ക് കടലില്‍ വച്ച് വെടിയേറ്റു. അന്ധകാരനാഴി സ്വദിശി സെബാസ്റ്റ്യ(72) നാണ് ചെവിക്ക് വെടിയേറ്റത്. പരിക്കേറ്റ സെബാസ്റ്റ്യനെ മട്ടാഞ്ചേരി ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം.

വള്ളത്തില്‍ നില്‍ക്കുമ്പോഴാണ് തനിക്ക് വെടിയേറ്റതെന്നും ഉടന്‍ വള്ളത്തില്‍ മറിഞ്ഞുവീണെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്നു വള്ളത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പ്രതികരിച്ചു. ഫയറിങ് പരിശീലനം നടക്കുന്നതായി മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും വെടിയുണ്ട നാവികസേനയുടേതല്ലെങ്കില്‍ ഗൗരവമേറിയ വിഷയമാണെന്നും തൊഴിലാളികള്‍ പറഞ്ഞു.

ഫയറിങ് പരിശീലനം നടക്കുന്ന സമയത്ത് അതുവഴി മത്സ്യബന്ധന ബോടുകളും മറ്റും കടന്ന് പോകുന്നതിന് നിയന്ത്രണം ഏര്‍പെടുത്താറുണ്ട്. അതു സംബന്ധിച്ച് നിര്‍ദേശങ്ങളും തൊഴിലാളികള്‍ക്ക് നല്‍കാറുണ്ടായിരുന്നു.

സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും കൊച്ചി ഡിസിപി അറിയിച്ചു. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയുടെ പരിസരത്തു ബോട് എത്തിയപ്പോഴായിരുന്നു സംഭവം. ബോടില്‍ നിന്നു വെടിയുണ്ട കണ്ടെടുത്തിരുന്നു. 

Gun Attack | മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിക്ക് കടലില്‍ വച്ച് വെടിയേറ്റു

പരിശീലനത്തിന് ഉപയോഗിക്കുന്ന വെടിയുണ്ടയുടെ അവശിഷ്ടമല്ല ലഭിച്ചതെന്നു പരിശോധനയില്‍ വ്യക്തമായതായി ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള അറിയിച്ചു. ഹന്‍ഡിങ്ങിനും മറ്റും ഉപയോഗിക്കുന്ന തോക്കിന്റെതാണു വെടിയുണ്ടയുടെ അവശിഷ്ടമെന്നാണു സൂചന.

Keywords:  Fort Kochi: Fisherman shot at sea, Kochi, News, Gun attack, Fishermen, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia