മുന്‍ സ്പിരിറ്റ് കേസിലെ പ്രതിയെ 5 കിലോ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റു ചെയ്തു

 


ADVERTISEMENT

കൊട്ടാരക്കര: (www.kvartha.com 02/02/2018) മുന്‍ സ്പിരിറ്റ് കേസിലെ പ്രതിയെ 5.250 കിലോ കഞ്ചാവുമായി കൊട്ടാരക്കര എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കൊട്ടാരക്കര, എഴുകോണ്‍, പരുത്തന്‍പാറ റേഡിയോ മുക്കില്‍ മനു ഭവനില്‍, രഞ്ജിത്ത് (29) നെയാണ് എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും അറസ്റ്റു ചെയ്തത്. കൊല്ലത്തു നിന്നും പുനലൂരിലേക്ക് വന്ന ട്രയിനില്‍ എഴുകോണില്‍ രാവിലെ ഏഴിന് ട്രയിനിറങ്ങി നെടുമണ്‍കാവിലേക്ക് ബസില്‍ പോകാന്‍ തുടങ്ങുമ്പോഴാണ് പിടിയിലായത്.

കടും പര്‍പ്പിള്‍ നിറത്തിലുള്ള ഷോള്‍ഡര്‍ ബാഗില്‍ രണ്ടു കിലോയുടെ രണ്ട് പാക്കറ്റും ഒന്നേകാല്‍ കിലോയുടെ ഒരു പാക്കറ്റും ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നതാണ്. 500 ലിറ്റര്‍ സ്പിരിറ്റ് കായംകുളത്ത് വീട്ടില്‍ സൂക്ഷിച്ചതിന് കായംകുളം എക്സൈസില്‍ കേസുണ്ട്. ആറു മാസം മുമ്പ് കോടയും ആലപ്പുഴ എക്സൈസ് സംഘമെത്തി പിടികൂടിയിരുന്നു. 2012 ല്‍ പൂയപ്പള്ളിയില്‍ വച്ച് നാലു കിലോ കഞ്ചാവുമായി കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയിട്ടുണ്ട്.

മുന്‍ സ്പിരിറ്റ് കേസിലെ പ്രതിയെ 5 കിലോ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റു ചെയ്തു

വിശാഖപട്ടണത്തില്‍ നിന്നം 20,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവു ഇവിടെ എത്തിച്ച് കിലോയ്ക്ക് 20000 രൂപായ്ക്ക് വില്ക്കുന്നതിനായിരുന്നു പദ്ധതി ഇട്ടിന്നത്. ജീവനക്കാര്‍ ഡ്യൂട്ടി മാറുന്ന സമയങ്ങളില്‍ ട്രയിന്‍ മാര്‍ഗ്ഗം കൊല്ലം -പുനലൂര്‍ റെയില്‍പാതയിലെ കുര, കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ കഞ്ചാവ് കടത്തുന്നതായുള്ള വിവരത്തെതുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നൂവെന്ന് കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി റോബര്‍ട്ട് പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടറോടൊപ്പം പ്രിവന്‍ സ്റ്റീവ് ഓഫീസര്‍മാരായ ബി ബാബു സേനന്‍, എന്‍ പ്രം നസീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി എന്‍ അനീഷ്, എസ് സുജിത്ത്, എ സജി ജോണ്‍, എം സന്തോഷ് കുമാര്‍ കെ എം ബാബുരാജ്, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Spirit ceased, Arrest, Accused, Court, Remanded,  Former spirit case accused arrested with  5 kg ganja
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia