മുന്‍ പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും
Aug 17, 2021, 21:32 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.08.2021) മുന്‍ പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
മൂന്നു വര്‍ഷത്തേക്കാണ് ബെഹ്‌റയുടെ നിയമനം. ഇത് ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.
കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്റ 2021 ജൂണ്‍ 30 നാണ് വിരമിച്ചത്. രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡി ജി പി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങിയത്.
മൂന്നു വര്‍ഷത്തേക്കാണ് ബെഹ്‌റയുടെ നിയമനം. ഇത് ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.
ഡി ജി പി പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് ബെഹ്റ.
Keywords: Former Police Chief Loknath Behera Kochi Metro MD, Thiruvananthapuram, News, Police, Cabinet, Kochi Metro, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

