Veena George | രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അവിഷിത്; ഇയാള്‍ ജോലിയില്‍ നിന്നും ഒഴിവായതാണെന്നും വീണ ജോര്‍ജ്
Jun 25, 2022, 13:50 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) വയനാട്ടില്‍ കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് തന്റെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അവിഷിത് ആണെന്ന് മന്ത്രി വീണ ജോര്‍ജ്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ ഇയാള്‍ ജോലിയില്‍നിന്ന് ഒഴിവായെന്നും മന്ത്രി വ്യക്തമാക്കി. എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കെ ആര്‍ അവിഷിത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ ആരോഗ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അക്രമി സംഘത്തിലുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയെന്നും സംഘപരിവാറിന്റെ ക്വടേഷന്‍ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സന്ദര്‍ശിച്ച ശേഷമായിരുന്നു സതീശന്റെ പ്രതികരണം.
ഓഫിസ് അക്രമിച്ച കേസില്‍ ഇതുവരെ 25 പേരാണ് അറസ്റ്റിലായത്. അതിനിടെ വയനാട് ഡിസിസി ഓഫിസിലെത്തിയ പൊലീസിന് നേരെ കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിത്തെറിച്ചു. ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ലെന്ന് നേതാക്കള്‍ പൊലീസിനോടു പറഞ്ഞു.
Keywords: Former personal staff member Avishit was among the group that attacked Rahul Gandhi MP's office, says Veena George, Pathanamthitta, News, Politics, Rahul Gandhi, Health Minister, Allegation, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

