SWISS-TOWER 24/07/2023

Appointed | മേജര്‍ രവി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സി രഘുനാഥ് ദേശീയ കൗണ്‍സിലിലേക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) സംവിധായകനും നടനുമായ മേജര്‍ രവിയെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി നാമനിര്‍ദേശം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്ന സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശം ചെയ്തു. കണ്ണൂര്‍ ഡി സി സി മുന്‍ സെക്രടറിയായിരുന്ന സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂഡെല്‍ഹില്‍ വച്ചാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

Appointed | മേജര്‍ രവി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സി രഘുനാഥ് ദേശീയ കൗണ്‍സിലിലേക്ക്

ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് ഇരുവര്‍ക്കും അംഗത്വം നല്‍കിയത്. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം പാര്‍ടി വിട്ടിരുന്നു. തുടര്‍ന്നാണ് ബി ജെ പിയില്‍ ചേര്‍ന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് രഘുനാഥ് ഉയര്‍ത്തിയത്.

ഈ മാസം ആദ്യം നടന്‍ ദേവനെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ രംഗത്തുനിന്നെത്തിയ മേജര്‍ രവിയെയും ഉപാധ്യക്ഷനാക്കുന്നത്. നേരത്തെ, കേരള പീപിള്‍സ് പാര്‍ടി എന്ന പേരില്‍ പാര്‍ടി രൂപീകരിച്ച ദേവന്‍ പിന്നീട് ഇതിനെ ബി ജെ പിയില്‍ ലയിപ്പിക്കുകയായിരുന്നു.

Keywords:  Former NSG commando and top film-maker Major Ravi appointed Kerala BJP vice president, C Raghunath to the National Council, Thiruvananthapuram, News, Major Ravi, C Raghunath, Appointed, Kerala BJP Vice President, National Council, Politics, K Surendran, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia