മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന പ്രൊഫ ടി എസ് ജോണ്‍ അന്തരിച്ചു
Jun 9, 2016, 11:22 IST
കൊച്ചി: (www.kvartha.com 09.06.2016) മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന കേരള കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ പ്രൊഫ ടി എസ് ജോണ്‍ (76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ 7.30 മണിയോടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1939 ഒക്‌ടോബര്‍ 21ന് കവിയൂരില്‍ ജനിച്ച ടി.എസ് ജോണ്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളാണ് . പത്തനംതിട്ട സ്വദേശിയായ ഇദ്ദേഹം കേരള കോണ്‍ഗ്രസ് (സെക്യുലര്‍) ചെയര്‍മാന്‍ പദവി വഹിച്ച് വരികയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. മികച്ച നിയമസഭാ സാമാജികനായി പേരെടുത്ത ടി.എസ് ജോണ്‍ കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലെത്തി.
1970, 77, 82, 96 വര്‍ഷങ്ങളില്‍ കല്ലൂപ്പാറയില്‍ നിന്നും നിയമസഭാ സാമാജികനായ ജോണ്‍ 1976- 77 കാലത്ത് ഒരു വര്‍ഷം സ്പീക്കര്‍ പദവിയും വഹിച്ചു. മൂന്നു തവണ (1987,1991,2001) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
മുപ്പത്തിയാറാം വയസിലാണ് ജോണ്‍ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. 1978 ഒക്‌ടോബറില്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി. തുടര്‍ന്നുവന്ന പി.കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി തുടര്‍ന്നു.
ചങ്ങനാശേരി എസ്.ബി കോളജ് പഠനകാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായ ടി.എസ് ജോണ്‍ കേരള കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ പ്രധാനിയായിരുന്നു. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പവും അതിന് ശേഷം പി.സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഉണ്ടാക്കിയപ്പോള്‍ അതിന്റെ ചെയര്‍മാനുമായി. അടുത്തകാലത്താണ് പി.സി ജോര്‍ജുമായി തെറ്റിപ്പിരിഞ്ഞത്.
ഭാര്യ പരേതയായ ഏലിയാമ്മ. മക്കളും പേരമക്കളും വിദേശത്താണ്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നേരിയ തോതില്‍ അര്‍ബുദ രോഗബാധയുമുണ്ടായിരുന്നു. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.
1939 ഒക്‌ടോബര്‍ 21ന് കവിയൂരില്‍ ജനിച്ച ടി.എസ് ജോണ്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളാണ് . പത്തനംതിട്ട സ്വദേശിയായ ഇദ്ദേഹം കേരള കോണ്‍ഗ്രസ് (സെക്യുലര്‍) ചെയര്‍മാന്‍ പദവി വഹിച്ച് വരികയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. മികച്ച നിയമസഭാ സാമാജികനായി പേരെടുത്ത ടി.എസ് ജോണ്‍ കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലെത്തി.
1970, 77, 82, 96 വര്‍ഷങ്ങളില്‍ കല്ലൂപ്പാറയില്‍ നിന്നും നിയമസഭാ സാമാജികനായ ജോണ്‍ 1976- 77 കാലത്ത് ഒരു വര്‍ഷം സ്പീക്കര്‍ പദവിയും വഹിച്ചു. മൂന്നു തവണ (1987,1991,2001) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
മുപ്പത്തിയാറാം വയസിലാണ് ജോണ്‍ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. 1978 ഒക്‌ടോബറില്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി. തുടര്‍ന്നുവന്ന പി.കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി തുടര്‍ന്നു.
ചങ്ങനാശേരി എസ്.ബി കോളജ് പഠനകാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായ ടി.എസ് ജോണ്‍ കേരള കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ പ്രധാനിയായിരുന്നു. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പവും അതിന് ശേഷം പി.സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഉണ്ടാക്കിയപ്പോള്‍ അതിന്റെ ചെയര്‍മാനുമായി. അടുത്തകാലത്താണ് പി.സി ജോര്‍ജുമായി തെറ്റിപ്പിരിഞ്ഞത്.
ഭാര്യ പരേതയായ ഏലിയാമ്മ. മക്കളും പേരമക്കളും വിദേശത്താണ്.
Also Read:
ശ്മശാനം വീടാക്കി രണ്ട് പേര്‍ താമസിക്കുന്നു; മദ്യപിച്ച് ബഹളം വെക്കുന്നത് പതിവാകുന്നു
Keywords: Former minister T S John passes away, Kochi, hospital, Treatment, P.C George, A.K Antony, Cabinet, Politics, Election, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.