NM Joseph | മുന്‍ മന്ത്രി എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച
Sep 13, 2022, 09:26 IST
കോട്ടയം: (www.kvartha.com) മുന്‍ മന്ത്രിയും ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രഫ. എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു. 79 വയസായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡികല്‍ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം വൈകുന്നേരം നാല് മണിക്ക് പാലായിലെ വസതിയിലെത്തിച്ച് പൊതു ദര്‍ശനത്തിന് വയ്ക്കും.
സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2ന് വസതിയില്‍ നടക്കുന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും. പ്രവിത്താനം ആദോപ്പള്ളില്‍ കുടുംബാംഗം ആയ മോളിയാണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.
ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി 1943 ഒക്ടോബര്‍ 18നാണ് അദ്ദേഹം ജനിച്ചത്. അറിയപ്പെടാത്ത ഏടുകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല സെനറ്റ് അംഗം, പാലാ മാര്‍കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. കോണ്‍ഗ്രസ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തരാവസ്ഥക്കാലത്താണ് ജനതാ പാര്‍ടിയിലെത്തിയത്. 1987-91 കാലത്ത് കേരള മന്ത്രിസഭയില്‍ വനം മന്ത്രിയായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.