Imprisonment | അയല്‍വാസിയായ 66കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വിമുക്തഭടന് 15 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷവിധിച്ച് കോടതി
Nov 26, 2022, 20:36 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അയല്‍വാസിയായ 66കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വിമുക്തഭടന് 15 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എംപി ഷിബുവാണ് പ്രതി ശാസ്തമംഗലം സ്വദേശി കുട്ടപ്പന് ആശാരി(54)യെ ശിക്ഷിച്ചത്.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീടിന് പുറകിലുള്ള വാതിലിലൂടെ അകത്തുകയറി അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജാമ്യം നേടാത്തതിനാല്‍ പ്രതി ജയിലില്‍ കിടന്നാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് കോടതിയില്‍ ഹാജരായി.
Keywords: Former military officer sentenced 15 years in prison for molestation charge, Thiruvananthapuram, News, Molestation, Jail, Army, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.