Controversy | ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍കാര്‍ ഉത്തരവിറക്കി; പകരം നിയമനം കെടിയു മുന്‍ വിസി എം എസ് രാജശ്രീക്ക്
Feb 28, 2023, 18:00 IST
തിരുവനന്തപുരം: (www.kvartha.com) എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല താല്കാലിക വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍കാര്‍ ഉത്തരവിറക്കി. പകരം നിയമനം കെടിയു മുന്‍ വിസി എം എസ് രാജശ്രീക്ക് നല്കി.
ജോ.ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ കെടിയു വിസിയായി താത്കാലികമായി നിയമിച്ചത് ഗവര്‍ണറാണ്. ഈ നിയമനവുമായി ബന്ധപ്പെട്ട് സര്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വിസി സ്ഥാനം നഷ്ടമായത്. തുടര്‍ന്നാണ് സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്.
അതേസമയം സ്ഥാന മാറ്റം സിസയുടെ വിസി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍കാരിന്റെ വിശദീകരണം.
Keywords: Former KTU VC Dr MS Rajasree replaces Ciza Thomas as senior joint director at DTE, Thiruvananthapuram, News, Education department, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.