Dead | സംസ്ഥാന മുന്‍ തിരഞ്ഞെടുപ്പ് കമിഷണര്‍ എംഎസ് ജോസഫ് അന്തരിച്ചു
Oct 16, 2023, 10:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) സംസ്ഥാന മുന്‍ തിരഞ്ഞെടുപ്പ് കമിഷണര്‍ എംഎസ് ജോസഫ് (84) അന്തരിച്ചു. കോട്ടയം മേലുകാവ് സ്വദേശിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. സത്യന്‍ നഗറിലെ പാപ്പനംകോട്ടെ വസതിയിലായിരുന്നു അന്ത്യം.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജോസഫ്, റവന്യൂ പ്രിന്‍സിപല്‍ സെക്രടറി, കാര്‍ഷികോല്‍പാദന കമിഷണര്‍, ആരോഗ്യ വകുപ്പ് സെക്രടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
2000ത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമിഷണറായിരുന്ന അദ്ദേഹം, കാലാവധി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ശേഷിക്കെ രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍നിന്ന് ഇടതു സ്വതന്ത്രനായി ജനതാദള്‍ ടികറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
ഭാര്യ: പരേതയായ ഏലിയാമ്മ ജോസഫ്. മക്കള്‍: മിനി ജോസഫ്, സിനി ജോസഫ്, ബിന്നി ജോസഫ്. സംസ്‌കാരം തിങ്കളാഴ്ച പാളയം സി എസ് ഐ ക്രൈസ്റ്റ് ചര്‍ച് സെമിത്തേരിയില്‍.

Keywords: Former Kerala EC M.S Joseph passes away, Thiruvananthapuram, News, MS Joseph, Died, Obituary, Former Kerala EC, Election, IAS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.