തിരുവനന്തപുരം: (www.kvartha.com 21.01.2022) മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. രാത്രിയോടെ വി എസിനെ തിരുവനന്തപുരം പട്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് വി എസിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
98 വയസുള്ള അച്യുതാനന്ദന്‍ ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ടുമാസം മുമ്പ് ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം നവംബര്‍ 19ന് ആശുപത്രിവിട്ട അദ്ദേഹം വീട്ടില്‍ പൂര്‍ണവിശ്രമത്തിലായിരുന്നു.
പൊതുപരിപാടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ ഉള്‍പെടെ അനുവദിക്കാതേയും കഴിയുകയായിരുന്നു. എന്നാല്‍ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.
ഇക്കാര്യം വി എസിന്റെ മകന്‍ വി എ അരുണ്‍ കുമാര്‍ തന്നെയാണ് ഫേസ്ബുകിലൂടെ അറിയിച്ചത്. സുഖവിവരം അന്വേഷിച്ച് നിരവധിപ്പേര്‍ വിളിക്കുന്നുണ്ടെന്നും സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയെന്നും അരുണ്‍ കുമാര്‍ ഫേസ്ബുകില്‍ കുറിച്ചു.
വി എസ് രണ്ട് ഡോസ് വാക്സിനെടുത്തിരുന്നു. മാര്‍ച് ആറിനാണ് തിരുവനന്തപുരം ജെനെറല്‍ ആശുപത്രിയില്‍നിന്നും വി എസ് ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഷില്‍ഡ് വാക്സിനാണ് വി എസിന് നല്‍കിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിനും എടുത്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.