SWISS-TOWER 24/07/2023

Obituary | ജമാഅതെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ മുന്‍ സെക്രടറി കെപി അബ്ദുല്‍ അസീസ് നിര്യാതനായി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജമാഅതെ ഇസ്ലാമി ഹിന്ദ് ജില്ലാ മുന്‍ സെക്രടറിയും കണ്ണൂരിലെ പൗരപ്രമുഖനുമായ കണ്ണൂര്‍ തായത്തെരുവിലെ കെപി അബ്ദുല്‍ അസീസ്(76) നിര്യാതനായി. വെളളിയാഴ്ച പുലര്‍ചെ കണ്ണൂരിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ആറുപതിറ്റാണ്ടിന്റെ പാരമ്പര്യമുളള സാരഥിയായിരുന്നു.

ജമാഅതെ ഇസ്ലാമിയുടെ ആദ്യ കണ്ണൂര്‍ ഏരിയയുടെ ദീര്‍ഘകാല ഓര്‍ഗനൈസറായിരുന്നു. പതിനാറ് വര്‍ഷത്തോളം കണ്ണൂര്‍ ജില്ലാസമിതിയുടെ അംഗമായിരുന്നു. രണ്ടു തവണ ജില്ലാ സെക്രടറിയായി. തായത്തെരു പളളിക്കമിറ്റിയംഗം, അംഗീകൃത വെന്‍ഡര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Obituary | ജമാഅതെ ഇസ്ലാമി  കണ്ണൂര്‍ ജില്ലാ മുന്‍ സെക്രടറി കെപി അബ്ദുല്‍ അസീസ് നിര്യാതനായി
 

ഭാര്യ: എവി സാബിറ(സ്റ്റാംപ് വെന്‍ഡര്‍) മക്കള്‍: യാസിര്‍(ദുബൈ), ഹാശിര്‍ (ചാര്‍ടേഡ് അകൗണ്ടന്റെ് സഊദി), ശാഹിര്‍(സ്റ്റാംപ് വെന്‍ഡര്‍ കണ്ണൂര്‍), ശബീര്‍(അബൂദബി) ഉനൈസ്(ബഹ്റൈന്‍), ജസീല്‍, ഹസീബ(ഫാര്‍മിസ്റ്റ്) അഫ്റ(ശാര്‍ജ).

Keywords: Former Kannur District Secretary of Jama Ate Islami KP Abdul Aziz passed away, Kannur, News, Former Kannur District Secretary, Dead, Jama Ate Islami, KP Abdul Aziz, Obituary, Hospital, Treatment, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia