Allegations | കെ സുധാകരൻ വനം വകുപ്പ് മന്ത്രിയായ കാലയളവിൽ, കോടതിയിൽ ഹാജരാക്കേണ്ട ചന്ദനതൈലം കടത്തിയെന്ന് മുൻ ഡ്രൈവർ
Jun 26, 2023, 20:33 IST
കണ്ണൂർ: (www.kvartha.com) കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായി ഗുരുതരമായ ആരോപണങ്ങളുമായി മുൻ ഡ്രൈവറും വിശ്വസ്തനും കണ്ണൂർ നഗരസഭാ കൗൺസിൽ അംഗവുമായിരുന്ന പ്രശാന്ത് ബാബു. കെ സുധാകരനുമായി ഏറെ കാലമായി അകന്നുകഴിയുന്ന പ്രശാന്ത് ബാബു നേരത്തെ സുധാകരനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് വിജിലൻസിൽ പരാതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുധാകരനെതിരെ പൊലീസ് അന്വേഷണമാരംഭിച്ചതിനെ തുടർന്ന് പ്രശാന്ത് ബാബുവും രംഗത്തുവന്നത്.
വിജിലൻസ് പരാതിയിൽ താൻ ഉറച്ചുനിൽക്കുന്നതായി പ്രശാന്ത് ബാബു വ്യക്തമാക്കി. കണ്ണൂർ താണയിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച താൻ നൽകിയ പരാതിയിൽ ഹാജരാകാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകുമെന്ന് പ്രശാന്ത് ബാബു അറിയിച്ചു. ചിറക്കൽ രാജാസ് ഹയർ സെകൻഡറി സ്കൂൾ കെ കരുണാകരൻ സ്മാരക ട്രസ്റ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പണപ്പിരിവിൽ വെട്ടിപ്പു നടന്നുവെന്നാണ് കെ സുധാകരന്റെ സന്തത സഹചാരിയായിരുന്ന പ്രശാന്ത് ബാബുവിന്റെ ആരോപണം.
കെ കരുണാകരൻ ട്രസ്റ്റിന്റെ ചെയർമാനായിരുന്ന കെ സുധാകരൻ 50 ലക്ഷം രൂപ വിൽപന നടന്നാൽ കൈക്കൂലി വേണമെന്ന് രാജകുടുംബാംഗങ്ങളായ ഉടമകളോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ അവർ ഇതിന് തയ്യാറാകാത്തതിനാൽ വിൽപന നടന്നില്ലെന്നും പ്രശാന്ത് ബാബു പറഞ്ഞു. എന്നാൽ സുധാകരന്റെ നേതൃത്വത്തിൽ സ്കൂൾ ഏറ്റെടുക്കുന്നതിനായി കേരളത്തിന് അകത്തു നിന്നും ഗൾഫിൽ നിന്നും പിരിച്ച പണം ഉടമകൾക്ക് തിരികെ കൊടുത്തില്ല. പണം കെ സുധാകരന്റെ വീക്നെസാണ്. വനം വകുപ്പ് മന്ത്രിയായിരുന്ന കാലയളവിൽ ഉദ്യോഗസ്ഥരുമായി കൂട്ടു ചേർന്ന് ചന്ദനതൈലം സുധാകരൻ കടത്തി. അന്ന് മുഖ്യമന്ത്രി എ കെ ആന്റണിയുടെ അടുത്ത് പരാതിയെത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
കണ്ണൂർ നഗരസഭാ ഭരണം ഉപയോഗിച്ചും വൻ തട്ടിപ്പിന് ശ്രമിച്ചിരുന്നു. വിജിലൻസ് കേസ് പിൻവലിക്കാൻ സുധാകരന്റെ ഇടനിലക്കാരൻ വഴി 25 ലക്ഷം രൂപ കോഴ വാഗ്ദാനം നൽകി. ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ പിരിച്ച 16 കോടിയോളം രൂപ വെട്ടിച്ചുവെന്നും ഇത്തരം അഴിമതി നടത്തിയാണ് സുധാകരൻ ആഡംബര വീട് നിർമിച്ചതെന്നും പ്രശാന്ത് ബാബു ആരോപിച്ചു.
പണമാണ് സുധാകരന്റെ പ്രധാന വീക്നെസെന്ന് ഏറെക്കാലമായി കൂടെ നടന്ന തനിക്കറിയാം. വനം വകുപ്പ് മന്ത്രിയായിരിക്കെ സുധാകരൻ കോടതിയിൽ ഹാജരാക്കേണ്ട ചന്ദനതൈ ലൈം ഇൻസ്പെക്ഷന്റെ പേരിൽ ഉദ്യോഗസ്ഥരെയും കൂട്ടി അവിടുന്ന് കടത്തികൊണ്ടുപോയത് അന്നത്തെ ഡ്രൈവർ തന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. താൻ കണ്ണൂർ നഗരസഭാ കൗൺസിലറായിരിക്കുമ്പോൾ മാലിന്യത്തിൽ നിന്ന് വൈദ്യുതിയെന്ന പേരിൽ 175 കോടി രൂപയുടെ അഴിമതിക്ക് സുധാകരൻ ശ്രമിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി ഉൾപെടെയുള്ളവർക്ക് പരാതി നൽകിയാണ് ആശ്രമത്തെ തടയിട്ടത്.
ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ വേണ്ടി വിദേശത്തു നിന്നും അടക്കം പിരിച്ച 16 കോടിയോളം സുധാകരൻ വെട്ടിച്ചു. ഇതു സംബന്ധിച്ചാണ് 2021ൽ വിജിലൻസിന് പരാതി നൽകിയത്. ഇപ്പോൾ കാടാച്ചിറ സ്കൂളിലെ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ അകൗണ്ട് വിവരം തേടി വിജിലൻസ് സമീപിച്ചതു ഈ പരാതിയുടെ തുടർ നടപടിയുടെ ഭാഗമായിരിക്കാമെന്ന് പ്രശാന്ത് ബാബു പറഞ്ഞു. കാടാച്ചിറ സ്കൂൾ അധ്യാപികയായ കെ സുധാകരന്റെ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങളാണ് വിജിലൻസ് പരിശോധിച്ചു വരുന്നത്.

Keywords: Kerala, News, Kannur, Politics, Political Party, UDF, Sudhakaran, Congress, Former driver's allegation against Sudhakaran.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.