കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കെ പി സി സി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡിസിസി പ്രസിഡന്റുമായ പി വി ബാലചന്ദ്രന്‍ രാജിവെച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയനാട്: (www.kvartha.com 05.10.2021) കോണ്‍ഗ്രസില്‍ നിന്നുള്ള രാജി തുടരുന്നു. കെ പി സി സി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡിസിസി പ്രസിഡന്റുമായ പി വി ബാലചന്ദ്രന്‍ രാജിവെച്ചു. കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ പരാജയപ്പെട്ടതോടെ അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് രാജിവച്ചശേഷം പി വി ബാലചന്ദ്രന്‍ പ്രതികരിച്ചു.

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും പിണറായി വിജയന്‍ മികച്ച നേതാവാണെന്നും വയനാട് വാര്‍ത്ത സമ്മേളനത്തില്‍ ബാലചന്ദ്രന്‍ പറഞ്ഞു. ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം സിപിഎം പ്രവേശനം തള്ളുന്നില്ലെന്നും അറിയിച്ചു. ഇതുസംബന്ധിച്ച് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
Aster mims 04/11/2022

കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കെ പി സി സി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡിസിസി പ്രസിഡന്റുമായ പി വി ബാലചന്ദ്രന്‍ രാജിവെച്ചു

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് പി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ചയിലായത്. കല്‍പറ്റയില്‍ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു. ഏറ്റവും ഒടുവില്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ കൈക്കൂലി വിവാദത്തില്‍ ബാലചന്ദ്രനെതിരെയുള്ള ഡിസിസി അന്വേഷണ റിപോര്‍ട് കൂടി പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ കടന്നാക്രമിച്ച് രംഗത്തെത്തി. ബാലകൃഷ്ണന്‍ എംഎല്‍എ ബാങ്ക് നിയമനങ്ങളില്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

കെഎസ്‌യു മുതല്‍ തുടങ്ങിയ 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് പി വി ബാലചന്ദ്രന്‍ അവസാനിപ്പിച്ചത്.

Keywords:  Former District Chief From Rahul Gandhi's Lok Sabha Seat Quits Congress, Wayanad, News, Politics, Congress, Resignation, Media, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia