മുന്‍ ഡിസിസി പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ഗംഗാധരന്‍ നായര്‍ അന്തരിച്ചു

 


ADVERTISEMENT

പെരിയ: (www.kvartha.com 15.05.2020) മുന്‍ ഡിസിസി പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ഗംഗാധരന്‍ നായര്‍ (78) അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ പെരിയയില്‍ നടക്കും.

കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗംഗാധരന്‍ നായര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

മുന്‍ ഡിസിസി പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ഗംഗാധരന്‍ നായര്‍ അന്തരിച്ചു

കെപിസിസി. നിര്‍വാഹക സമിതി അംഗം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍, കാസര്‍കോട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്, കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, പെരിയ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന കാര്‍ഷിക വികസന സമിതി ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords:  Former DCC president and senior Congress leader P Gangadharan Nair passes away, News, Politics, Congress, Leader, DCC, President, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia